മലപ്പുറം പത്തപ്പിരിയത്ത് നെഞ്ചുവേദനയെ തുടര്‍ന്ന് 49കാരന്‍ മരിച്ചു

മലപ്പുറം പത്തപ്പിരിയത്ത് നെഞ്ചുവേദനയെ തുടര്‍ന്ന് 49കാരന്‍ മരിച്ചു

മഞ്ചേരി : മലപ്പുറം എടവണ്ണ പത്തപ്പിരിയത്ത് നെഞ്ചുവേദനയെ തുടര്‍ന്ന് 49കാരന്‍ മരിച്ചു. പത്തപ്പിരിയം വായനശാല മൂലയില്‍ പരേതനായ കൃഷ്ണന്റെ മകന്‍ സുകുമാരന്‍ എന്ന മാനു (49) ആണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് എടവണ്ണ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ഭാര്യ : ശാന്തകുമാരി. മക്കള്‍: ജിഷ്ണ, വിഷ്ണു, ജിഷ്മ. മരുമകന്‍ : ഷിബിന്‍. സഹോദരങ്ങള്‍ : ശാന്തകുമാരി, ബേബി കമലം, സുമ. എടവണ്ണ എസ് ഐ കെ അച്ചുതന്‍ ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. സംസ്‌കാരം വെള്ളി രാവിലെ 6 മണിക്ക് വീട്ടു വളപ്പില്‍.

Sharing is caring!