കെഎസ്ആർടിസിയുടെ മൂന്നാർ ഉല്ലാസയാത്ര പെരിന്തൽമണ്ണയിൽ നിന്നും

പെരിന്തൽമണ്ണ: കെഎസ്ആർടിസി മലപ്പുറം ഡിപ്പോയിൽ നിന്ന് ആരംഭിച്ച് വൻ ഹിറ്റായ കെഎസ്ആർടിസിയുടെ മൂന്നാർ ഉല്ലാസ യാത്ര പെരിന്തൽമണ്ണയിൽ നിന്നും ആരംഭിക്കുന്നു. ഉല്ലാസ യാത്രയുടെ ആദ്യ സംഘം 22-11-2021 (തിങ്കളാഴ്ച) പെരിന്തൽമണ്ണയിൽ നിന്നും പുറപ്പെടും.
തിങ്കളാഴ്ച രാവിലെ 10:30ന് പെരിന്തൽമണ്ണ ഡിപ്പോയിൽ നിന്ന് പുറപ്പെടുന്ന ബസ് വൈകുന്നേരം മൂന്നാറിലെത്തും. മൂന്നാർ സബ് ഡിപ്പോയിൽ നിറുത്തിയിട്ട എ.സി സ്ലീപ്പർ ബസുകളിലാണ് താമസം. മികച്ച സൗകര്യങ്ങളോട് കൂടിയ ബാത്ത് റൂമുകളും ഒരുക്കിയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ മുതൽ വൈകുന്നേരം വരെയാണ് കാഴ്ച കാണൽ. വൈകിട്ട് 6:30 മടക്കയാത്ര. പുലർച്ചയോടെ പെരിന്തൽമണ്ണ ഡിപ്പോയിലെത്തും. പെരിന്തൽമണ്ണയിൽ നിന്ന് സൂപ്പർ എക്സ്പ്രസ് സെമി സ്ലീപ്പറിലാണ് യാത്ര. ഒരാൾക്ക് 1,200 രൂപയാണ് നിരക്ക്. താമസത്തിനുള്ള ചാർജും സൈറ്റ് സീയിംഗ് ബസിനുള്ള ചാർജും അടക്കമാണിത്. ഭക്ഷണ ചെലവ് യാത്രക്കാർ വഹിക്കണം.
പെരിന്തൽമണ്ണയിൽ നിന്നും ആരംഭിക്കുന്ന ഉല്ലാസ യാത്രയുടെ ആദ്യ ട്രിപ്പ് വിജയമായാൽ വരും ദിവസങ്ങളിലും കൂടുതല്‍ സർവീസുകൾ നടത്തുമെന്ന് കെഎസ്ആർടിസി അധികൃതര്‍ അറിയിച്ചു.
_ബുക്കിങ്ങിനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക_
9048848436
RECENT NEWS

മാതൃകയായി മലപ്പുറം; മുഴുവന്‍ അങ്കണവാടികളും സ്മാര്‍ട്ട് ആക്കി മലപ്പുറം നഗരസഭ
മലപ്പുറം: നഗരസഭയിലെ മുഴുവന്‍ അങ്കണവാടികളും സ്മാര്‍ട്ട് അങ്കണവാടിയാക്കിയതിന്റെ ഉദ്ഘാടനം കേന്ദ്ര നൈപുണ്യ വികസന മന്ത്രി ജയന്ത് ചൗധരി നിര്‍വഹിച്ചു. എയര്‍കണ്ടീഷന്‍, സ്മാര്‍ട്ട് ടിവി, സൗണ്ട് സിസ്റ്റം, ഹൈടെക് കളിയുപകരണങ്ങള്‍, ശിശു സൗഹൃദ [...]