ഭാരതപ്പുഴയില്‍ പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ മലപ്പുറം കാട്ടിപ്പരുത്തിയിലെ 32കാരന്റെ മൃതദേഹം കണ്ടെത്തി

ഭാരതപ്പുഴയില്‍ പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ മലപ്പുറം കാട്ടിപ്പരുത്തിയിലെ 32കാരന്റെ മൃതദേഹം കണ്ടെത്തി

വളാഞ്ചേരി: കൂട്ടുകാരനുമൊത്തു ചമ്രവട്ടം പുഴയില്‍ മീന്‍ പിടിക്കാന്‍ പോയി ഒഴുക്കില്‍ പെട്ടു കാണാതായ യുവാവിന്റെ ജഡം കണ്ടെത്തി. വളാഞ്ചേരി കാട്ടിപ്പരുത്തി പൈങ്കണ്ണൂര്‍ കല്ലുംപുറത്ത് കൊട്ടിലുങ്ങല്‍ പരേതനായ ഉമ്മറിന്റെ മകന്‍ മുഹമ്മദ് അബ്ബാസി(32)ന്റെ മൃതദേഹമാണ് ഇന്ന്‌ പുലര്‍ച്ചെ കണ്ടെത്തിയത്.തിങ്കളാഴ്ച രാത്രിയോടെയാണ് അബ്ബാസ് സുഹൃത്ത് സഫീറുമൊത്ത് ചമ്രവട്ടം പുഴയില്‍ മീന്‍ പിടിക്കാന്‍ പോയത്. രാത്രി ഒരു മണിയോടെ മലവെള്ളപാച്ചിലില്‍ ഇരുവരും ഒഴുക്കില്‍ പെടുകയായിരുന്നു. സുഹൃത്ത് സഫീര്‍ നീന്തി രക്ഷപ്പെട്ടു. അബ്ബാസിനെ കാണാതായതിനെ തുടര്‍ന്നു പോലീസും മുങ്ങല്‍ വിദഗ്ദരും കഴിഞ്ഞ ദിവസങ്ങളില്‍ തെരച്ചില്‍ നടത്തിയിരുന്നു.  പുലര്‍ച്ചെ കൂട്ടായി അഴിമുഖത്ത് അബ്ബാസിന്റെ മൃതദേഹം കടലില്‍ മത്സ്യ തൊഴിലാളികളാണ് കണ്ടെത്തിയത്.കരയിലെത്തിച്ച മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിയുകയായിരുന്നു. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം രാത്രിയോടെ കാട്ടിപ്പരുത്തി ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍ മറവ് ചെയ്തു മാതാവ്. ആയിഷ.ഭാര്യ: ജസീന. മക്കള്‍: ആയിഷ ഹംന, മുഹമ്മദ് അദ്‌നാനാന്‍ ,ആയിഷ അഫ്ര. സഹോദരങ്ങള്‍: മുഹമ്മദ് അസ്‌ക്കര്‍, നസീറ, ജസീറ .

 

Sharing is caring!