മലപ്പുറം പരപ്പനങ്ങാടിയില്‍ ഓട്ടോറിക്ഷയില്‍ മദ്യക്കച്ചവടം; പ്രതി പരപ്പനങ്ങാടി പോലീസിന്റെ പിടിയില്‍

മലപ്പുറം പരപ്പനങ്ങാടിയില്‍ ഓട്ടോറിക്ഷയില്‍ മദ്യക്കച്ചവടം; പ്രതി പരപ്പനങ്ങാടി പോലീസിന്റെ പിടിയില്‍

പരപ്പനങ്ങാടി: ഓട്ടോറിക്ഷയില്‍ സഞ്ചരിച്ച് അനധികൃത മദ്യക്കച്ചവടം നടത്തുന്നയാളെ പരപ്പനങ്ങാടി പോലീസ് പിടിക്കൂടി. ചെട്ടിപ്പടി ബീച്ച് സ്വദേശി കൊളക്കാടന്‍ മുജീബ് റഹ്മാനെയാണ് പിടികൂടിയത്. പരപ്പനങ്ങാടി പ്രയാഗ് തിയേറ്ററിന് അടുത്ത് നിന്നാണ് ഇയാള്‍ അളവില്‍ കവിഞ്ഞ മദ്യവുമായി പോലീസിന്റെ പിടിയിലായത്. സംഭവത്തില്‍ കേസ്സെടുത്ത് പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി. താനൂര്‍ ഡി.വൈ.എസ്.പി.മൂസ വള്ളിക്കാടന്റെ നേതൃത്വത്തില്‍ പരപ്പനങ്ങാടി ഇന്‍സ്‌പെക്ടര്‍ ഹണി കെ ദാസ്, സ്‌ക്വോഡിലെ അംഗങ്ങളായ ആല്‍ബിന്‍, ജിതിന്‍, വിപിന്‍, ജിനീഷ്, സബറുദ്ധീന്‍, അഭിമന്യു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഇത്തരം മദ്യക്കച്ചവടക്കാരെക്കുറിച്ച് അന്വേഷണം നടത്തിവരുന്നുണ്ടെന്ന് സി.ഐ. ഹണി കെ ദാസ് പറഞ്ഞു.

 

Sharing is caring!