15കാരന് പീഡനം : കടയുടമക്ക് ജാമ്യമില്ല

15കാരന് പീഡനം : കടയുടമക്ക് ജാമ്യമില്ല

മഞ്ചേരി : പതിനഞ്ചുകാരനെ ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന കടയുടമയുടെ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി തള്ളി. പരപ്പനങ്ങാടി ചെട്ടിപ്പടി കീഴ്ചിറ വാകയില്‍ ഷിനോജ് (43)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി എസ് നസീറ തള്ളിയത്. 2020 ജനുവരിയിലും ഡിസംബറിലുമാണ് കേസിന്നാസ്പദമായ സംഭവം. സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പരപ്പനങ്ങാടി പൊലീസ് ഇന്‍സ്‌പെക്ടര്‍ 2021 നവബര്‍ രണ്ടിനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Sharing is caring!