സഹോദരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം : പ്രതിക്ക് ജാമ്യമില്ല

മഞ്ചേരി: പിതാവിനെ മര്‍ദ്ദിക്കുന്നത് തടയാനെത്തിയ സഹോദരനെ വടി വാള് കൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന യുവാവിന്റെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. താനൂര്‍ ഉണ്ണ്യാല്‍ പുതിയകടപ്പുറം കൊണ്ടാരന്‍ പുരക്കല്‍ ഷൗക്കത്ത് (31)ന്റെ ജാമ്യാപേക്ഷയാണ് ജില്ലാ ജഡ്ജി എസ് മുരളീകൃഷ്ണ തള്ളിയത്. 2021 ഒക്ടോബര്‍ 23നാണ് കേസിന്നാസ്പദമായ സംഭവം. പിതാവായ ഇമ്പിച്ചിബാവയെ മര്‍ദ്ദിക്കുന്നത് തടയാനെത്തിയതായിരുന്നു പ്രതിയുടെ മൂത്ത സഹോദരനായ ജലാല്‍. അക്രമത്തില്‍ ജലാലിന്റെ ഇരുകൈകളുടെയും എല്ല് പൊട്ടുകയും വലതുകാലിന്റെ രക്തക്കുഴല്‍ മുറിയുകയും ചെയ്തിരുന്നു. 2021 ഒക്ടോബര്‍ 24ന് താനൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി അറസ്റ്റ് ചെയ്യുകയായിരുന്നു.
RECENT NEWS

മലപ്പുറം നഗരസഭയിൽ ഡ്രോൺ സർവേ പദ്ധതി ഉദ്ഘാടനം ചെയ്തു
മലപ്പുറം: മലപ്പുറം നഗരസഭയിൽ അമൃത് പദ്ധതിയുടെ ഭാഗമായി ജി.ഐ.എസ് അധിഷ്ടിത മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനായി മലപ്പുറം നഗരസഭ പ്രദേശത്തിന്റെയും ചുറ്റുമുള്ള പഞ്ചായത്ത് പ്രദേശങ്ങളുടെയും നിലവിലുള്ള ഭൂവിനിയോഗ പഠനത്തിനുള്ള ഡ്രോൺ സർവ്വേ ആരംഭിച്ചു. ഓരോ [...]