ഭാരതപ്പുഴയിൽ ചമ്രവട്ടം ഷട്ടറിന് താഴെ മീൻ പിടിക്കാനിറങ്ങിയവർ ഒഴുക്കിൽപെട്ടു

ഭാരതപ്പുഴയിൽ ചമ്രവട്ടം ഷട്ടറിന് താഴെ മീൻ പിടിക്കാനിറങ്ങിയവർ ഒഴുക്കിൽപെട്ടു

പൊന്നാനി: ഭാരതപ്പുഴയിൽ ചമ്രവട്ടം ഷട്ടറിന് താഴെ മീൻ പിടിക്കാനിറങ്ങിയവർ ഒഴുക്കിൽപെട്ടു. ഒഴുക്കിൽപ്പെട്ട ഒരാൾ രക്ഷപ്പെട്ടു. ഒരാൾക്കായുള്ള തെരച്ചിൽ തുടരുന്നു.വളാഞ്ചേരി കാട്ടിപ്പരുത്തി സ്വദേശി സാബിർ (35),കല്ലുംപുറത്ത് കൊട്ടിലിങ്ങൽ അബ്ബാസ് (38)എന്നിവരാണ് അപകടത്തിൽ പെട്ടത്. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയാണ് ഇരുവരും മീൻ പിടിക്കാനായി ചമ്രവട്ടം റഗുലേറ്ററിന് താഴെ എത്തിയത്. മീൻ പിടിക്കുന്നതിനിടെ ഷട്ടറിന് താഴെ വഴുക്കലുള്ള കല്ലിൽ ചവിട്ടിയ ഇരുവരും പുഴയിലേക്ക് വീഴുകയായിരുന്നു.സാബിർ തൊട്ടടുത്ത തുരുത്തിലേക്ക് നീന്തിക്കയറി. തുരുത്തിലേക്ക് നീന്തുന്നതിനിടെ അബ്ബാസിനെ കാണാതായെന്ന് സാബിർ പറഞ്ഞു. ഷട്ടർ തുറന്നതിനാൽ ഈ ഭാഗത്ത് ശക്തമായ നീരൊഴുക്കാണ് ഉണ്ടായിരുന്നത്. സംഭവമറിഞ്ഞ് പൊന്നാനിയിൽ നിന്നും ഫയർഫോഴ്സെത്തി. ഫയർ ഫോഴ്സിനൊപ്പം നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും അബ്ബാസിനെ കണ്ടെത്താനായിട്ടില്ല

Sharing is caring!