മലപ്പുറം ചങ്കുവെട്ടിയില്‍ വിവാഹ മോചനത്തിന് തയ്യാറാകാത്ത നവവരന് നേരെ ക്രൂരമര്‍ദ്ദനം; ആറു പേരെ അറസ്റ്റ് ചെയ്തു

മലപ്പുറം ചങ്കുവെട്ടിയില്‍ വിവാഹ മോചനത്തിന് തയ്യാറാകാത്ത നവവരന് നേരെ ക്രൂരമര്‍ദ്ദനം; ആറു പേരെ അറസ്റ്റ് ചെയ്തു

കോട്ടക്കല്‍: കോട്ടക്കലില്‍ നവവരനെ ഭാര്യയുടെ ബന്ധുക്കള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചവശനാക്കിയ സംഭവത്തില്‍ 6 പേരെ കോട്ടക്കല്‍ പോലീസ് അറസ്റ്റുചെയ്തു. കോട്ടക്കല്‍ ചങ്കു വെട്ടി ചോലപ്പുറത്ത് മജീദ്(28) അബ്ദുള്‍ ജലീല്‍ (34), ഷഫീഖ്(34), കിഴക്കേപ്പറമ്പന്‍ ഷംസുദ്ദീന്‍, (45), ഷഫീര്‍ അലി(31), മുസ്തഫ(62) എന്നിവരെയാണ് കോട്ടക്കല്‍ ഇന്‍സ്‌പെക്ടര്‍ എം.കെ.ഷാജിയും സംഘവും അറസ്റ്റ് ചെയ്തത്.
. കോട്ടക്കല്‍ സ്വദേശി അബ്ദുള്‍ അസീബാണ് ഭാര്യയുടെ ബന്ധുക്കളുടെ മര്‍ദ്ദനത്തിനിരയായത്. ഒരു സ്ത്രീയോടും കാണിക്കാന്‍ പാടില്ലാത്ത ക്രൂരത അസീബ് ഭാര്യയോട് കാണിച്ചുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. എന്നാല്‍, ഭാര്യയുമായി അഭിപ്രായ വ്യത്യാസങ്ങള്‍ മാത്രമാണുള്ളതെന്നാണ് അസീബ് പറയുന്നത്.
വിവാഹ ബന്ധം വേര്‍പെടുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു ക്രൂരമര്‍ദ്ദനം എന്നാണ് അസീബ് ആരോപിക്കുന്നത്. ഭാര്യയുടെ അടുത്ത ബന്ധുക്കളുള്‍പ്പെടുന്ന ഏഴംഗ സംഘമാണ് മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെത്രേ .
ഒന്നര മാസം മുന്‍പാണ് അബ്ദുള്‍ അസീബിന്റെ വിവാഹം കഴിഞ്ഞത്. എന്നാല്‍ അസീബുമായി വഴക്കുണ്ടായതിനെ തുടര്‍ന്ന് ഭാര്യ സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയിരുന്നു. ഇതിനു പിന്നാലെയാണ് വിവാഹമോചനം ആവശ്യപ്പെട്ട് ബന്ധുക്കള്‍ അസീബിനെ ജോലി സ്ഥലത്ത്ക നിന്നും കത്തികാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയത്. എന്നാല്‍ വിവാഹ മോചനത്തിന് സമ്മതിക്കാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഗുണ്ടായിസം കാണിച്ചുവെന്നാണ് അസീബ് പരാതിയില്‍ പറയുന്നത്. കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഗുരുതര പരിക്കുകളോടെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് അസീബ്. അറസ്റ്റിലായവര്‍ ഭാര്യയുടെ ബന്ധുക്കളാണ് . മര്‍ദ്ദനത്തില്‍ അസീ ബിന്റെ മൂക്കിനും, വാരിയെല്ലിനു, ജനനേന്ദ്രിയത്തിനും സാരമായി പരിക്കേറ്റതായി പോലീസ് പറഞ്ഞു.

 

Sharing is caring!