മലപ്പുറം കുറ്റിപ്പുറം അയങ്കലത്ത് യവതിയും എട്ട് മാസം പ്രായമായ കുഞ്ഞും തീകൊളുത്തി മരിക്കാന്‍ കാരണം സ്ത്രീധനം കുറവാണെന്ന് പറഞ്ഞ് ഭര്‍തൃമതാവും ഭര്‍തൃസഹോദരിയുടെ മകളും

മലപ്പുറം കുറ്റിപ്പുറം അയങ്കലത്ത് യവതിയും എട്ട് മാസം പ്രായമായ കുഞ്ഞും തീകൊളുത്തി മരിക്കാന്‍ കാരണം സ്ത്രീധനം കുറവാണെന്ന് പറഞ്ഞ് ഭര്‍തൃമതാവും ഭര്‍തൃസഹോദരിയുടെ മകളും

മലപ്പുറം: മലപ്പുറം കുറ്റിപ്പുറം അയങ്കലത്ത് യവതിയും എട്ട് മാസം പ്രായമായ കുഞ്ഞും തീകൊളുത്തി മരിക്കാന്‍ കാരണം സ്ത്രീധനം കുറവാണെന്ന് പറഞ്ഞ് ഭര്‍തൃമതാവും ഭര്‍തൃസഹോദരിയും നിരന്തരം പീഡിപ്പിച്ചതിനാലാണെന്ന പരാതിയില്‍ ഭര്‍തൃമാതാവിനേയും ഭരതൃസഹോദരിയുടെ മകളേയും കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു.

അയങ്കലത്ത് ഉണ്ണി അമ്പലം സ്വദേശി വടക്കത്ത് വളപ്പില്‍ ബസ്ബസത്തിന്റെ ഭാര്യ സുഹൈല നസ്‌റിനും മകള്‍ ഫാത്തിമ ഷഹ്‌റയും ആത്മഹത്യ ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. ഇവരുടെ ഭര്‍ത്താവ് ബസ്ബസത്ത് വിദേശത്താണ്. വടക്കത്ത് വളപ്പില്‍ മുഹമ്മദ് മുസ്ല്യാരുടെ ഭാര്യ ഫാത്തിമ (59),
ഫാത്തിമ സഹല(18) എന്നിവരേയുമാണ് അറസ്റ്റ് ചെയ്തത്. ഭര്‍തൃമാതാവിന്റെ മാനസിക പീഡനമാണ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് ആരോപണത്തെ തുടര്‍ന്ന് രണ്ട് പേരേയും തിങ്കളാഴ്ച തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കുറ്റിപ്പുറം എസ്. എച്ച്. ഒ ശശീന്ദ്രന്‍ മേലഴിലിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ആരോപണം ശരിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

സുഹൈല നസ്‌റിനും ബസ്ബത്തും ഒന്നര വര്‍ഷം മുമ്പാണ് വിവാഹിതരായത്. വിവാഹ സമയത്ത് 20പവനാണ് സ്ത്രീധനമായി നല്‍കിയിരുന്നത്. എന്നാല്‍ ഇത് കുറവാണെന്ന് പറഞ്ഞ് പലതവണ ഭര്‍തൃമാതാവ് വഴിക്കുണ്ടാക്കിയിരുന്നതായി സുഹൈല സ്വന്തംവീട്ടുകാരോട് പരാതി പറഞ്ഞിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ ഗര്‍ഫിലുള്ള ഭര്‍ത്താവിനോടും, ഭര്‍തൃപിതാവിനോടും വിവരം പറഞ്ഞിരുന്നു. ഇനി ഇതാവര്‍ത്തിക്കില്ലെന്ന് ഭര്‍തൃപിതാവ് വീട്ടുകാര്‍ക്കു ഉറപ്പു നല്‍കിയിരുന്നെങ്കിലും വീണ്ടും ഇത്തരത്തില്‍ വഴക്കു നടന്നതായി സുഹൈലയുടെ വീട്ടുകാര്‍ പറയുന്നു.

തിങ്കളാഴ്ച്ച വൈകിട്ടു അഞ്ചോടെയാണു സുഹൈലയും മകളും പൊള്ളലേറ്റ് മരിച്ച നിലയില്‍ കാണപ്പെട്ടത്. അയല്‍വാസികളെത്തിയാണ് മുറി പൊളിച്ച് അകത്തു കയറിയത്. പ്രതികള്‍ പലപ്പോഴും നിസ്സാര കാര്യങ്ങള്‍ക്കുപോലും സുഹൈലയെ മാനസികമായി പീഡിപ്പിച്ചിരുന്നതായും സുഹൈലയുടെ വീട്ടുകാര്‍ പോലീസിന് മൊഴി നല്‍കി.
എന്നാല്‍ അയല്‍വാസികളുമായി വീട്ടുകാര്‍ക്കു വലിയ ബന്ധമില്ലായിരുന്നുവെന്നും പോലീസ് പറഞ്ഞു.

Sharing is caring!