ഇന്ത്യബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംനേടി മലപ്പുറത്തെ രണ്ട് വയസ്സുകാരി

ഇന്ത്യബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംനേടി മലപ്പുറത്തെ രണ്ട് വയസ്സുകാരി

തേഞ്ഞിപ്പലം: ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടി രണ്ട് വയസ്സുകാരി ഷെല്ല മെഹ് വിഷ്. തേഞ്ഞിപ്പലം ചെനക്കലങ്ങാടി സ്വദേശികളായ ഫായിസ് ഫസ്ല ദമ്പതികളുടെ മകളാണ് രണ്ട് വയസ്സുകാരിയായ ഷെല്ല മെഹവിഷ്. ഓര്‍മ്മ ശക്തിയുടെ മികവിലാണ് ഷെല്ലാ മെഹവിഷ് ഈ നേട്ടം കരസ്തമാക്കിയത്. മകള്‍ക്ക് ചില കാര്യങ്ങള്‍ അനായാസമായി ഓര്‍ത്ത് വെക്കാന്‍ കഴിയുന്നുണ്ടെന്ന് കുട്ടിയുടെ അമ്മയ്ക്ക് നേരത്തെ തിരിച്ചറിയാന്‍ സാധിച്ചിരുന്നു. അത് കൊണ്ട് തന്നെ തിരക്കിനിടയില്‍ ഒഴിവ് സമയം കണ്ടെത്തി ഫസ്ലയും ഫായിസും ഷെല്ലയുടെ കഴിവിനെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സമയം കണ്ടെത്തുകയും. തുടര്‍ന്ന് എല്ലാ ദിവസവും പുതിയ കാര്യങ്ങള്‍ പഠിപ്പിക്കാന്‍ ഇരുവരും ശ്രമിക്കുകയും ചെയ്തിരുന്നു. ലോക്ഡൗണ്‍ കാലമായത്കൊണ്ട് തന്നെ മകളെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിക്കാനായി സമയം കിട്ടിയെന്ന് ഫസ്ലയും ഫായിസും പറഞ്ഞു.

ഈ സമയത്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് 2021 അമ്മയായ ഫസ്ലയുടെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് ഫസ്ല ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിനെ സമീപിച്ചത്. കോവിഡ് കാലമായതിനാല്‍ ഓണ്‍ലൈന്‍ വഴി അധികൃതരുമായി ബന്ധപ്പെട്ടു. ചിത്രങ്ങളും വസ്തുക്കളും തിരിച്ചറിയുന്നതന്റെ വീഡിയോകള്‍ തയ്യാറാക്കി അവര്‍ക്ക് നല്‍കി, എട്ട് പക്ഷികള്‍ , എട്ട് വാഹനങ്ങള്‍ , ശരീരത്തിന്റെ 10 ഭാഗങ്ങള്‍ , ആറ് നിറങ്ങള്‍ , നാല് ദേശീയ ചിന്നങ്ങള്‍ , അഞ്ച് പ്രവര്‍ത്തനങ്ങള്‍ എന്നിവ ഇംഗ്ലീഷ് ഭാഷയില്‍ അനായാസം പറയാനും. കൂടാതെ , ആറ് മൃഗങ്ങളുടെ ശബ്ദം അനുകരിക്കാനും ഷെല്ലയ്ക്ക് കഴിഞ്ഞു. തുടര്‍ന്ന് അനുമോദന സര്‍ട്ടിഫിക്കറ്റും മെഡലും ഐഡന്റിറ്റി കാര്‍ഡും അധികൃതര്‍ അയച്ചു നല്‍കിയിട്ടുണ്ട്.

രണ്ട് വയസ് മാത്രം പ്രായമായ ഷെല്ലയുടെ വീഡിയോകള്‍ തയ്യാറാക്കാന്‍ ഒരുപാട് പ്രയാസപ്പെട്ടു എന്ന് ഷെല്ലയുടെ അമ്മ പറഞ്ഞു. എന്നാല്‍ കഷ്ട്ടപ്പെട്ടതിന് ഫലം കണ്ടത് വലിയ സന്തേഷം നല്‍കുന്നുണ്ടെന്നും ഇത് മകളുടെ ജീവിതത്തില്‍ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് മാതാപിതാക്കള്‍.

 

Sharing is caring!