മലപ്പുറം വളാഞ്ചേരിയില്‍ 12കാരിയെ മാനഭംഗപ്പെടുത്തി ഒളിവില്‍ കഴിയുന്ന 40കാവന് മുന്‍കൂര്‍ ജാമ്യമില്ല

മഞ്ചേരി : പന്ത്രണ്ടു വയസ്സുകാരിയെ മാനഭംഗപ്പെടുത്തിയെന്ന കേസില്‍ ഒളിവില്‍ കഴിയുന്ന 40കാരനായ പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. വളാഞ്ചേരി അത്തിപ്പറ്റ ടി ടി വീട്ടില്‍ നാസര്‍ (40)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2020 മാര്‍ച്ചിനും ഡിസംബറിനും ഇടയിലുള്ള ഒരു ദിവസം ഉച്ചക്ക് പ്രതിയുടെ അത്തിപ്പറ്റ മുച്ചിയിലുള്ള വീട്ടിലാണ് കേസിന്നാസ്പദമായ സംഭവം. 2021 ഒക്ടോബര്‍ ഒമ്പതിന് മലപ്പുറം ചൈല്‍ഡ് ലൈനില്‍ നിന്നുള്ള നിര്‍ദ്ദേശമനുസരിച്ച് വളാഞ്ചേരി പൊലീസാണ് കേസ് രജിസ്റ്റര്‍ ചയ്തത്. ഒക്ടോബര്‍ 11 മുതല്‍ ബാലിക മഞ്ചേരി വുമണ്‍ ആന്റ് ചില്‍ഡ്രന്‍ ഹോമിലാണ് കഴിഞ്ഞു വരുന്നത്. വളാഞ്ചേരി പൊലീസ് ഇന്‍സ്പെക്ടര്‍ കെ ജെ ജിനീഷാണ് കേസന്വേഷിക്കുന്നത്.
RECENT NEWS

ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറാതെ ഊരകം ഗ്രാമപഞ്ചായത്ത് മെംബർ അബു താഹിർ
തിരൂർ: കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറാതെ ഊരകം ഗ്രാമപഞ്ചായത്ത് മെംബറും കാരാത്തോട് സ്വദേശിയുമായ പി കെ അബൂ താഹിർ. ഈ മാസം ഇരുപതിനാണ് താഹിറും ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന കുടുംബം വിനോദസഞ്ചാരത്തിനായി കാശ്മീരിലേക്ക് [...]