കോട്ടക്കലില്‍ എം.ഡി.എം.എയുമായി 2യുവാക്കള്‍ അറസ്റ്റില്‍

കോട്ടക്കലില്‍ എം.ഡി.എം.എയുമായി 2യുവാക്കള്‍ അറസ്റ്റില്‍

കോട്ടക്കല്‍: കോട്ടക്കലില്‍ നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി 2യുവാക്കള്‍ അറസ്റ്റില്‍. കോട്ടക്കല്‍ എ. വി.എസ്. കോര്‍ണറില്‍ നിന്നാണ്.കൈമാറ്റം ചെയ്യാനായി കൊണ്ടുവന്ന നിരോധിത എം.ഡി.എം.എയുമായി 2 യുവാക്കളെ കോട്ടക്കല്‍ ഇന്‍സ്‌പെക്ടര്‍ എം.കെ.ഷാജിയുടെ നിര്‍ദ്ദേശപ്രകാരം കോട്ടക്കല്‍ സബ് ഇന്‍സ്‌പെക്ടര്‍ വി.വിവേക് അറസ്റ്റ് ചെയ്തത്. കോട്ടക്കല്‍ പൂക്കിപ്പറമ്പ് കടക്കോടന്‍ മുഹമ്മദിന്റെ മകന്‍ കടക്കോടന്‍ ഹമീദ് (20), നമ്പന്‍ കുന്നത്ത് യൂസഫിന്റെ മകന്‍ ഫവാസ് (19 ) എന്നിവരെയാണ് കോട്ടക്കല്‍ സബ് ഇന്‍സ്‌പെക്ടര്‍ വി.വിവേക് ,അഡീഷന്‍ എസ്, ഐ മൊയ്തീന്‍ കുട്ടി, സിവില്‍ പോലീസ് ഓഫീസര്‍മാരായ സെബാസ്റ്റ്യന്‍, ശരണ്‍കുമാര്‍, ഡ്രൈവര്‍ അന്‍വര്‍ സാദത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

 

Sharing is caring!