മലപ്പുറം കുറ്റിപ്പുറത്ത് 19കാരിയും എട്ടുമാസം പ്രായമുള്ള പെണ്‍കുട്ടിയും കിടപ്പുമുറിയില്‍ മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തി ആത്മഹത്യചെയ്തു
മലപ്പുറം കുറ്റിപ്പുറം അയങ്കലത്ത് 19വയസ്സുകാരിയായ മാതാവും എട്ടുമാസം പ്രായമായ കുട്ടിയെയും തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. ഉണ്ണിയമ്പലത്തിന് സമീപം വളവില്‍ താമസിക്കുന്ന വടക്കത്ത് വളപ്പില്‍ അടക്കത്ത് വളപ്പില്‍ മുഹമ്മദ് മുസ്ല്യാരുടെ മകന്‍ ബസ് ബസ്സത്തിന്റെ ഭാര്യ 19കാരിയായ സുഹൈല നസ്റിനും എട്ടു മാസം പ്രായമുള്ള മകള്‍ ഫാത്തിമ ഷഹ്റ എന്നിവരാണ് മരിച്ചത്. ഇന്നു വൈകിട്ട് നാലുമണിയോടെയാണ് സംഭവം. സുഹൈല നസ്റിനും കുഞ്ഞും ഇവരുടെ കിടപ്പുമുറയില്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിച്ച നിലയിലായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു. അതേ സമയം ആത്മഹത്യാ പ്രേരണക്കുറ്റത്തിന് ഭര്‍തൃമാതാവായ ഫാത്തിമയെ പോലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിലുള്ള മറ്റ് അംഗങ്ങളെ ബന്ധുവീട്ടിലേക്കുമാറ്റി. തങ്ങളുടെ മകള്‍ ആത്മഹത്യചെയ്യില്ലെന്നും ഭര്‍തൃവീട്ടുകാരുടെ ഗാര്‍ഹിക പീഡനം മൂലമാണ് മരണം സംഭവിച്ചതെന്നും യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു.
ഭര്‍ത്താവ് ബസ് ബസ്സത്ത് ഗള്‍ഫിലാണ്. ഒന്നര വര്‍ഷം മുമ്പാണ് ബസ് ബസ്സത്തിന്റേയും സുഹൈല നസ്റിന്റേയും വിവാഹം നടന്നത്. ഭര്‍ത്താവ് ഗള്‍ഫില്‍പോയശേഷം ഭര്‍തൃമാതാവുമായി പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായാണ് യുവതിയുടെ ബന്ധുക്കള്‍ പറയുന്നത്. മരണം നടന്ന വീട്ടിലുള്ള മറ്റ് അംഗങ്ങളെ ബന്ധുവീട്ടിലേക്ക്
കുറ്റിപ്പുറം പോലീസ് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ സ്ഥലത്ത് എത്തി. മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ് മോര്‍ട്ടത്തിനയക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. അതേ സമയം കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും പോലീസ് വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകായാണെന്നും കുറ്റിപ്പുറം പോലീസ് പറഞ്ഞു. ബന്ധുക്കളില്‍നിന്നും അയല്‍വാസികളില്‍ നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിക്കും.
RECENT NEWS
85 ഹാഫിളുകളെ നാടിന് സമര്‍പ്പിച്ചു. മഅദിന്‍ ജല്‍സതുല്‍ ഖുര്‍ആന്‍ പരിപാടിക്ക് പ്രൗഢ സമാപനം
മലപ്പുറം: മഅദിന്‍ അക്കാദമിക്ക് കീഴിലുള്ള തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജിലെ 85 വിദ്യാര്‍ത്ഥികള്‍ ഖുര്‍ആന്‍ മനപ്പാഠമാക്കല്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ജല്‍സതുല്‍ ഖുര്‍ആന്‍ പരിപാടിക്ക് പ്രൗഢമായ സമാപനം. മഅദിന്‍ അക്കാദമി ചെയര്മാന് [...]