ഉറങ്ങിക്കിടന്ന യുവതിയുടെ കാലില്‍നിന്നും പാദസ്വരവും, മൊബൈലും മോഷ്ടിച്ച് മുങ്ങിയ പ്രതി ഏഴുമാസത്തിന് ശേഷം പിടിയില്‍
മലപ്പുറം: രാത്രി വീട്ടിലെത്തി ജനവാതില്‍ തുറന്ന് ഉറങ്ങിക്കടക്കുകയായിരുന്ന യുവതിയുടെ കാലില്‍നിന്നും പാദസ്വരവും, മൊബൈലും മോഷ്ടിച്ച് മുങ്ങിയ പ്രതി ഏഴുമാസത്തിന് ശേഷം പിടിയില്‍. പൊന്നാനി വെളിയംങ്കോട് ചാലില്‍ വീട്ടില്‍ മുഹസിന് (35) യാണ് താനൂര്‍ പോലീസ് പിടികൂടിയത്. താനൂര്‍ നിറമരുതൂര്‍ വള്ളിക്കാഞ്ഞിരം പള്ളിപ്പാട്ടു അനീഷിന്റെവീടിന്റെ ബെഡ് റൂമിന്റെ ജനല്‍ വാതില്‍ തുറന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന അനീസിന്റെ ഭാര്യയുടെ കാലില്‍ നിന്നും മൂന്ന്പവന്റെ സ്വര്‍ണ്ണ പാദസ്വരവും , ജനല്‍ വാതിലില്‍ വെച്ചിരുന്ന പതിനായിരംരൂപ വില മതിക്കുന്ന റെഡ്മി കമ്പനിയുടെ മൊബൈല്‍ ഫോണും ഏപ്രില്‍ മാസത്തില്‍ മോഷണം നടത്തിയിരുന്നു.
താനൂര്‍ ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നിര്‍ദ്ദേശപ്രകാരം മലപ്പുറം സൈബര്‍ സെല്ലിന്റെ സഹായത്തോടെ വിവിധ പ്രദേശങ്ങളില്‍ ക്വട്ടേഴ്സുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി കൊണ്ടിരിക്കുന്നതിനിടയിലാണ് ചമ്രവട്ടത്ത് ക്വട്ടേഴ്സില്‍ പ്രതി താമസിക്കുന്നതായി കണ്ടത്തിയത്. ഒരു മാസത്തിലെറെയായിനടത്തിയ രഹസ്യ നീക്കത്തില്‍ ചമ്രവട്ടത്തെ ക്വാട്ടേഴ്സില്‍ വെച്ചാണ് പ്രതി പോലീസിന്റെ കൈയ്യില്അകപ്പെട്ടത്.
താനൂര്‍ ഇന്‍സ്പെക്ടര്‍ ജീവന് ജോര്‍ജ്, എസ് ,ഐമാരായ ശ്രീജിത്ത് , അഷ്റഫ്,സി പി ഒമാരായ സലേഷ്,സബറുദ്ധീന്‍,റീന , നവീന്‍ബാബു, അഭിമന്യു, വിപിന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെപിടികൂടിയത്. പ്രതി മോഷ്ടിച്ച സ്വര്‍ണഭരണം തിരൂരിലുള്ള ജ്വല്ലറിയിലും മെബൈല്‍ ഫോണ്‍ മൊബൈല്‍ ഷോപ്പിലും വില്പന നടത്തുകയായിരുന്നു എന്ന് പ്രതി പോലീസിനോട് പറഞ്ഞു.
നിറമരുത്തൂര്‍ പ്രദേശങ്ങളില്‍ കഴിഞ്ഞ വര്‍ഷം വീടുകളിലും മറ്റും ഭീതി പരത്തി മോഷണം നടത്തിവന്നിരുന്ന ഒഴൂര്‍ സ്വദേശി കുട്ടിമാക്കാന കത്ത് ഷാജഹാന് എന്ന കുപ്രസിദ്ധ മോഷ്ടാവിനെ താനൂര്‍ പോലീസ് ടീം ഏര്‍വാടിയില്‍ നിന്നും പിടികൂടിയിരുന്നു , വീണ്ടും ഒരു വര്‍ഷം കഴിഞ്ഞപ്പോഴാണ് പ്രദേശത്ത് മോഷണം നടന്നത് , ഇത് പ്രദേശത്തെ ജനങ്ങളെ ഭീതിയിലാഴ്ത്തി, പ്രദേശത്ത് മോഷണം നടത്തിയ പ്രതിയെ പിടികൂടിയതോടെ താനൂര്‍ പോലീസിന് അന്വേഷണ മികവില്‍ മറ്റൊരു പൊന്‍ തൂവല്‍ ആയി മാറിയിരിക്കുകയാണ് ,പ്രതിയെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു,
RECENT NEWS
അപകടത്തിൽ മരിച്ച ബസ് ജീവനക്കാരന്റെ കുടുംബത്തിനായി സ്വകാര്യ ബസുകൾ സമാഹരിച്ചത് 18 ലക്ഷം രൂപ
പെരിന്തൽമണ്ണ: ജോലിക്കിടെ അപകടത്തിൽ മരിച്ച ബസ് ജീവനക്കാരന്റെ കുടുംബത്തെ സഹായിക്കാൻ സ്വകാര്യ ബസുകൾ കാരുണ്യയാത്ര നടത്തി സമാഹരിച്ചത് 17,98,155 രൂപ. കൊളത്തൂർ ഓണപ്പുട സ്വദേശി മൻസൂറിന്റെ ഭാര്യയും വിദ്യാർഥികളായ 2 കുട്ടികളും ഉൾപ്പെട്ട നിർധന കുടുംബത്തെ [...]