എഴുത്ത് ലോട്ടറി; കുറ്റിപ്പുറത്ത് ഒരാള്‍ പിടിയില്‍

എഴുത്ത് ലോട്ടറി; കുറ്റിപ്പുറത്ത് ഒരാള്‍ പിടിയില്‍

കുറ്റിപ്പുറം: എഴുത്ത് ലോട്ടറികേസില്‍ കുറ്റിപ്പുറത്ത് ഒരാള്‍ പിടിയില്‍. കെളക്കാട് വരമ്പത്തി നാണു എന്ന നാരായണനെ (51)യാണ് കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് 5100 രൂപയും ഇതിനു പയോഗിച്ച മൊബൈല്‍ ഫോണും നമ്പരുകള്‍ എഴുതി വെച്ച കടലാസുകളും പിടിച്ചെടുത്തു.അമാന ഹോസ്പിറ്റല്‍ റോഡിന് സമീപത്തുള്ള ലോട്ടറി കടയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. നേരത്തെയും കടയില്‍ നിന്ന് എഴുത്തു ലോട്ടറി പിടിച്ചിരുന്നു. . നിരന്തരമായി നിയമവിരുദ്ധപ്രവര്‍ത്തനത്തിനുപയോഗിക്കുന്ന ഈ കടയുടെ ലൈസന്‍സ് റദ്ദാക്കാന്‍ പഞ്ചായത്തിന് ശുപാര്‍ശ നല്‍കുമെന്ന് പോലീസ് പറഞ്ഞു.

 

 

Sharing is caring!