വഖഫ് ബോര്‍ഡ് നിയമനാധികാരം; ന്യൂനപക്ഷങ്ങളോടുള്ള വെല്ലുവിളി: പി.കെ കുഞ്ഞാലിക്കുട്ടി

പൊന്നാനി: വഖഫ് ബോര്‍ഡ് നിയമനാധികാരം പി.എസ്.എസിയെ ഏല്‍പ്പിച്ചതിലൂടെ പുതിയ സന്ദേശമാണ് എല്‍.ഡി.എഫ് നല്‍കുന്നതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വഖഫ് ബോര്‍ഡിലെ നിയമനമുള്‍പ്പെടെയുള്ള നിയമ നാവകാശം പി.എസ്.സിക്ക് നല്‍കുന്നത് ന്യൂനപക്ഷങ്ങളോടുള്ള വെല്ലുവിളികളുടെ തുടര്‍ച്ചയാണ്. രണ്ടാം വട്ടവും ഇടത് പക്ഷം വന്നതിന്റെ തിക്ത ഫലം ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്നുണ്ട്.ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളാണ് ഇതിലൂടെ നഷ്ടപ്പെടമാവുന്നത്.ന്യൂനപക്ഷ ഉന്നമനത്തിനുള്ള പ്രത്യേക നടപടികളില്ലാത്തതിന് പുറമെ നിലവിലുള്ളള്ള അവകാശങ്ങള്‍ എടുത്ത് കളയുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പൊന്നാനിയില്‍ യൂത്ത് ലീഗ് നടത്തിയ സംവേദന യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

 

 

Sharing is caring!