21കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പരാതിയില്‍ മലപ്പുറം ആസ്ഥാനത്തെ ആശുപത്രിയിലെ ഡോക്ടറെ പുറത്താക്കി

മലപ്പുറം: മലപ്പുറം ജില്ലാ ആസ്ഥാനത്തെ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ 21 വയസ്സുകാരിയെ ഇതെ ആശുപത്രിയില ഓര്‍ത്തോ ഡോക്ടര്‍ ലൈംഗിക പീഡിപ്പിക്കാന്‍ ശ്രമിച്ച പരാതിയില്‍ ഡോക്ടറെ ആശുപത്രിയില്‍നിന്നും പുറത്താക്കി. ആശുപത്രിയില്‍ വയറു വേദനക്കും പുറംവേദനക്കും ചികിത്സ തേടിയെത്തിയ മലപ്പുറം രാമപുരം സ്വദേശിനിയായ 21കാരിയെ ഡോക്ടര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി യുവതി ആശുപത്രി അധികൃതര്‍ക്കു കൈമാറിയിരുന്നു. തുടര്‍ന്ന് സംഭവം ഒതുക്കിത്തീര്‍ക്കാനും ശ്രമം നടക്കുന്നതായ ആരോപണങ്ങള്‍ ഉയര്‍ന്നതോടെയാണ് ആശുപത്രി മാനേജ്മെന്റ് ഉടന്‍ യോഗംചേര്‍ന്ന് ഡോക്ടറെ പിരിച്ചുവിട്ടത്.
സംഭവത്തില്‍ യുവതിയും വീട്ടുകാരും ആശുപത്രി അധികൃതര്‍ക്കു രേഖാമൂലം നേരത്തെ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയെടുക്കുകയോ പോലീസിന് കൈമാറുകയോ ചെയ്യാതെ പരാതി പൂഴ്ത്തിവെക്കുകയാണ് ആശുപത്രി മാനേജ്മെന്റ് ചെയ്തിരുന്നതെന്നാണ് പരാതി ഉയര്‍ന്നിട്ടുള്ളത്.
ഡോക്ടര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ മലപ്പുറം ജില്ലാ പോലീസ് മേധാവിക്കു പരാതി നല്‍കുമെന്നും ബന്ധുക്കള്‍ മുന്നറയിപ്പ് നല്‍കിയിരുന്നു. നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുപോരുന്ന ആശുപത്രി സല്പേര് ഇല്ലാതാക്കരുതെന്ന ആശുപത്രി അധികൃതരുടെ കൂടി അഭ്യര്‍ഥന മാനിച്ചാണ് ഡോക്ടറെ പുറത്താക്കിയാല്‍ നിയനടപടിയില്നിന്നും പിന്മാറാമെന്ന് യുവതിയുടെ വീട്ടുകാര്‍ അറിയിച്ചതെന്നാണ് സൂചന. തുടര്‍ന്നാണു ആശുപത്രി മാനേജ്മെന്റ് യോഗംചേര്‍ന്നു ഡോക്ടറെ പുറത്താക്കിയതെന്നാണ് വിവരം.
രാഷ്ട്രീയപരമായും സംഘടനാപരമായും വലിയ സ്വാധീനമുള്ള ആരോപണ വിധേയനായ ഡോക്ടര്‍ ഏതു വിധേനയും തിരിച്ചു കയറാന്‍ ശ്രമം നടത്തുന്നുണ്ട്. വിഷയത്തില്‍ പരാതി ലഭ്യമായാല്‍ ഉടന്‍ നടപടിയുണ്ടാകുമെന്നു മലപ്പുറം പോലീസ് അറിയിച്ചു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്ന മുറക്ക് ഡോക്ടറുടെയും ആശുപത്രിയുടേയും പേരു വിവരണങ്ങള്‍ ഉള്‍പ്പെടെ പ്രസിദ്ദീകരിക്കും. ആരോപണ വിധേയനായ ഓര്‍ത്തോ ഡോക്ടര്‍ മലപ്പുറം വേങ്ങരയില്‍ ഒരു ക്ലിനിക്കും സ്വന്തമായി നടത്തുന്നുണ്ട്. അവിടെ രോഗികളെ പരിശോധനയും നടത്താറുണ്ട്. മലപ്പുറം ഐ എം എ യിലെ ഒരു വിഭാഗം ഡോക്ടറെ പിന്തുണക്കേണ്ടെന്ന നിലപാടിലാണിപ്പോള്‍. എന്നാല്‍ പ്രസ്തുത ആശുപത്രിയിലുള്ള സീനിയര്‍ ഐ.എം.എ. നേതാവ് ഡോക്ടറെ സംരക്ഷിക്കാന്‍ ശ്രദ്ധിക്കുന്നതില്‍ ഐ.എം.എ.യില്‍ നിന്നും തന്നെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഏതുനിമിഷവും പോലീസ് കേസ് രജിസ്റ്റര്‍ചെയ്യാനുള്ള സാധ്യതയുള്ളതിനാല്‍ തന്നെ ഓര്‍ത്തോ ഡോക്ടര്‍ മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിക്കുന്നായും സൂചനയുണ്ട്.
മലപ്പുറം രാമപുരത്തുള്ള 21കാരി രക്ഷിതാകളുടെ കൂടെ വയറു വേദനക്കും പുറംവേദനക്കും ആശുപത്രിയിലെത്തി ആദ്യം വനിതാ ഗൈനോകോളെജി ഡോക്ടറെയാണ് കാണിച്ചത്. എന്നാല്‍ ഗൈനോ കോളെജി ഡോക്ടര്‍ അതെ ആശുപത്രിയിലെ ഓര്‍ത്തോ ഡോക്ടറെ കാണിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
തുടര്‍ന്നാണു ആരോപണവിധേയനായ പുരുഷ ഓര്‍ത്തോ ഡോക്ടര്‍ രക്ഷിതാക്കളെ പുറത്താക്കി വാതില്‍ കുറ്റിയിട്ടു രോഗിയുടെ അടിവസ്ത്രം വരെ പൂര്‍ണ്ണമായും അഴിച്ചു മാറ്റിയത്.
തുടര്‍ന്ന് എല്ലാ രഹസ്യ ഭാഗത്തും രോഗിയുടേ അനുമതി തേടാതെ പത്ത് മിനിട്ടോളം ലൈഗിംക ഉദ്ദേശ്യത്തോടെ സ്പര്ഷിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. രോഗി എതിര്‍ത്തിട്ടും പരിശോധന തുടര്‍ന്നുവെന്നും പരാതിയില്‍ പറയുന്നു. മാസങ്ങള്‍ക്ക് മുമ്പ് ഇതെ രൂപത്തില്‍ 20 വയസ്സായ മറ്റൊരു വനിതാ രോഗിയെ പരിശോധിച്ചതിനു പ്രസ്തുത ഡോക്ടര്‍ക്ക് വനിതാ രോഗിയില്‍ നിന്നും ബന്ധുകളില്‍ നിന്നും അടിയേല്‍ക്കുകയും തുടര്‍ന്ന് ഡോക്ടറെകൊണ്ട് മാപ്പ് പറയിപ്പിച്ച് ആശുപത്രി മാനേജ്മെന്റ് ഡോക്ടറെ സംരക്ഷിച്ച് കേസ് ഒതുകി തീര്‍ക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്.
RECENT NEWS

പൊതു വിദ്യാഭ്യാസ മേഖലയെ പിണറായി വിജയൻ സർക്കാർ തച്ചു തകർത്തു: കെ എസ് യു
മലപ്പുറം: പൊതു വിദ്യാഭ്യാസ മേഖലയെ പിണറായി വിജയൻ സർക്കാർ തച്ചു തകർതെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. വിദ്യാർത്ഥികളിൽ നിന്ന് പണം ഈടാക്കി പരീക്ഷ നടത്താനും, ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടിക്കുറച്ച നടപടിയും പ്രതിഷേധാർഹമാണ്. [...]