നിലമ്പൂര്‍ തേക്കിന്റെ പ്രൗഢി ഇനി തപാല്‍ വകുപ്പിന്റെ കവറുകളിലും

നിലമ്പൂര്‍ തേക്കിന്റെ പ്രൗഢി ഇനി തപാല്‍ വകുപ്പിന്റെ കവറുകളിലും

മലപ്പുറം: നിലമ്പൂരില്‍ ലോകോത്തര നിലവാരമുള്ള തേക്കിന്റെ പ്രൗഢി ഇനി തപാല്‍വകുപ്പിന്റെ കവറുകളിലൂടെയും ജനങ്ങളിലെത്തും. ഭൗമസൂചികാ പദവി ലഭിച്ച ഉത്പന്നങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായി നിലമ്പൂര്‍ തേക്കിനെയും തപാല്‍ മുദ്രയിലൂടെയും തപാല്‍വകുപ്പിന്റെ കവറുകളിലൂടെയും എത്തിക്കാനാണ് മഞ്ചേരി പോസ്റ്റല്‍ ഡിവിഷന്‍ ലക്ഷ്യം. നിലമ്പൂര്‍ തേക്ക് ഹെറിറ്റേജ് സൊസൈറ്റിയുടെയും കേരള കാര്‍ഷിക സര്‍വകലാശാലയുടെയും കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും പ്രയത്‌നഫലമായി 2016 ജനുവരി 18-നാണ് നിലമ്പൂര്‍ തേക്കിന് ഭൗമ സൂചികാപദവി ലഭിച്ചത്.

 

Sharing is caring!