മലപ്പുറം സ്വദേശിനിക്ക് വൃക്കനല്കയാല് വീട്ടമ്മക്ക് എട്ടുലക്ഷം നല്‍കാമെന്ന് വാഗ്ദാനം

മലപ്പുറം: തീരദേശത്തടക്കമുള്ള ജനതയുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ചൂഷണം ചെയ്ത് അവയവ മാഫിയ പിടിമുറുക്കുന്നു. മലപ്പുറം സ്വദേശിനിക്ക് വൃക്കനല്കാന് പുറപ്പെട്ട കോട്ടപ്പുറം സ്വദേശി ശാന്തിക്ക് (42) പറയാനുള്ളത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. വിഴിഞ്ഞം സ്വദേശി തന്നെയായ ഒരു വനിതയാണ് വൃക്ക വില്‍ക്കുന്നതിന്റെ സാധ്യതകള്‍ ശാന്തിയെ ധരിപ്പിക്കുന്നത്. പിന്നാലെ ഇവര്‍ പരിചയപ്പെടുത്തിയ മലപ്പുറം സ്വദേശി രംഗത്തെത്തി. ഏഴുലക്ഷം രൂപ കടമുള്ള കുടുംബത്തിന് എട്ടുലക്ഷം രൂപയാണ് ഈ ഏജന്റ് വാഗ്ദാനം ചെയ്തത്.
26 വര്‍ഷമായി വാടക വീട്ടിലാണ് ശാന്തിയുടെ കുടുംബം. കടല്പണിക്കാരും രോഗികളുമായ ഭര്‍ത്താവി?ന്റെയും മകന്റെയും ചികിത്സക്കും മൂത്ത മകളുടെ കല്യാണത്തിനായും വാങ്ങിയ മൂന്നുലക്ഷം രൂപ ഡിസംബറില്‍ തന്നെ തിരികെ നല്‍കേണ്ടതുണ്ട്. വീട്ടുവാടക ഇനത്തില്‍ 37,000 രൂപയും ഉടനടി നല്‍കാനുണ്ട്. കടം വാങ്ങിയ പണവും പലിശയും നല്കാന് കഴിയാതെ വന്നതോടെയാണ് വൃക്ക നല്കാന് ഇവര്‍ തയാറായത്.
മകനും ഭര്‍ത്താവും അറിയാതെയായിരുന്നു നീക്കം. അങ്ങനെ ഏജന്റിന്റെ നിര്‍ദേശപ്രകാരം ഒക്ടോബര്‍ 28ന് ശാന്തി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തി. തിരുവനന്തപുരത്തുനിന്ന് എറണാകുളം വരെയും തിരികെയുമുള്ള ട്രെയിന്‍ ടിക്കറ്റിനുള്ള പണം ഏജന്റാണ് നല്‍കിയത്. ഏജന്റിന്റെ സഹായിയായ വനിതക്ക് പുറമേ, മറ്റ് രണ്ട് വനിതകള്‍ കൂടി വിഴിഞ്ഞത്തുനിന്ന് യാത്രക്കുണ്ടായിരുന്നു. ആശുപത്രിക്ക് സമീപമാണ് ഇവര്‍ക്ക് താമസം ഒരുക്കിയത്. ഏഴുദിവസത്തോളം ഇവിടെ താമസിച്ച് രക്ത പരിശോധന, സ്കാനിങ് ഉള്‍പ്പെടെ പരിശോധനകള്‍ നടത്തിയ ശേഷം ഇവര്‍ തിരികെ നാട്ടിലേക്ക് മടങ്ങി. ഇതിനിടയില്‍ ഏജന്റായ വനിത ശാന്തിയില്‍നിന്ന് 50,000 രൂപ കമീഷനായി ആവശ്യപ്പെട്ടു. എന്നാല്‍ ഇത് നല്കാന് ശാന്തി തയാറായില്ല.
മലപ്പുറം സ്വദേശിനിയായ 44 വയസ്സുകാരിക്ക് വേണ്ടിയാണ് ശാന്തിയുടെ വൃക്കയെന്നാണ് ഏജന്റ് പറഞ്ഞിരുന്നത്. വൃക്ക സ്വീകരിക്കുന്ന ആളുടെ ആധാര്‍ കാര്‍ഡും ഏജന്റ് ഇവരെ കാണിച്ചിരുന്നു. ഡോക്ടര്‍ ചോദിക്കുമ്പോള്‍ സ്വമേധയാ വൃക്ക ദാനം ചെയ്യുന്നതായി പറയാനാണ് ഏജന്റ് ചട്ടംകെട്ടിയിരുന്നത്. ശസ്ത്രക്രിയക്ക് മുന്നോടിയായി ഭര്‍ത്താവിന്റെ അനുമതി കൂടി വേണമെന്ന് ഏജന്റ് ഇവരെ അറിയിച്ചിരുന്നു.
തിരികെ വീട്ടിലെത്തിയ ശേഷം ഇക്കഴിഞ്ഞ ആറിനാണ് ഇളയ മകനൊപ്പം വീണ്ടും ശാന്തി എറണാകുളത്തെ ആശുപത്രിയിലെത്തുന്നത്. എന്നാല്‍ പരിശോധനകള്‍ക്ക് മകനെ ഒപ്പം പോകാന്‍ ഏജന്റ് അനുവദിച്ചില്ല. ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മകന് വൃക്ക നല്കാന് തയാറല്ലെന്ന് പറഞ്ഞ് മാതാവിനെ തിരികെ കൊണ്ടുവരികയായിരുന്നു. സംഭവത്തില്‍ സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ നിരവധിപേര്‍ പണത്തിനായി വൃക്ക വിറ്റതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
RECENT NEWS

ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറാതെ ഊരകം ഗ്രാമപഞ്ചായത്ത് മെംബർ അബു താഹിർ
തിരൂർ: കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറാതെ ഊരകം ഗ്രാമപഞ്ചായത്ത് മെംബറും കാരാത്തോട് സ്വദേശിയുമായ പി കെ അബൂ താഹിർ. ഈ മാസം ഇരുപതിനാണ് താഹിറും ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന കുടുംബം വിനോദസഞ്ചാരത്തിനായി കാശ്മീരിലേക്ക് [...]