മലപ്പുറം നെടുവയിലെ വീടിന്റെ അടുക്കളയില്‍ രണ്ടര മീറ്ററിലധികം നീളം വരുന്ന പെരുമ്പാമ്പ്

മലപ്പുറം നെടുവയിലെ വീടിന്റെ അടുക്കളയില്‍ രണ്ടര മീറ്ററിലധികം നീളം വരുന്ന പെരുമ്പാമ്പ്

പരപ്പനങ്ങാടി: മലപ്പുറം നെടുവ പൂവത്താന്‍കുന്ന് കല്‍പ്പുഴ റോഡില്‍ നിന്ന് പെരുമ്പാമ്പിനെ പിടികൂടി. കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെ തുമ്പിക്കാട്ടില്‍ ഉദയന്റെ വീടിന്റെ അടുക്കള ഭാഗത്ത് നിന്നും പൂച്ചയെ വിഴുങ്ങവേയാണ് നാട്ടുകാര്‍ പെരുമ്പാമ്പിനെ പിടികൂടിയത്. പാമ്പിന് രണ്ടര മീറ്ററിലധികം നീളം വരും. വനം വകുപ്പിനെ വിരമറിയിച്ചിട്ടുണ്ട്. പ്രദേശത്ത് കഴിഞ്ഞ മാസവും നെയ്ത്തു കേന്ദ്രം പരിസരത്തെ കാടുപിടിച്ച പ്രദേശത്തു നിന്നും പെരുമ്പാമ്പിനെ കണ്ടിരുന്നു.

 

Sharing is caring!