ചോക്ലേറ്റ് വ്യാപാരത്തിന്റെ മറവില്‍ മലപ്പുറം ചെമ്മാട്ട കുഴല്‍പ്പണക്കടത്ത്. 31ലക്ഷം രൂപ പിടികൂടി
മലപ്പുറം: ചോക്ലേറ്റ് വ്യാപാരത്തിന്റെ മറവില്‍ കുഴല്‍പ്പണം കടത്ത് നടത്തിയ പ്രതികള്‍ പോലീസിന്റെ വലയിലായി. തിരൂരങ്ങാടി സ്വദേശികളായ പൂങ്ങാടന്‍ അബ്ദുറഹിമാന് മകന് ഫഹദ് (44), പൂങ്ങാടന്‍ അബ്ദുറഹിമാന് മകന് മുഹമ്മദ് ഷെരീഫ് പന്താരങ്ങാടി (40) എന്നിവരാണ് പിടിയിലായത്. തിരൂരങ്ങാടി, വേങ്ങര എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ആഡാംബര വാഹനങ്ങളില്‍ ചോക്ലേറ്റ് വ്യാപാരം നടത്തുന്നതിന്റെ മറവില്‍ വന്‍തോതില്‍ കുഴല്‍പ്പണം കടത്തുന്നുണ്ടെന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ദിവസങ്ങളോളം നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലാകുന്നത്. ചെമ്മാട് വെച്ച് 31,28,000 രൂപയാണ് ഇവരില്‍ നിന്നും പിടികൂടിയത്. പരപ്പനങ്ങാടി ഇന്‍സ്പെക്ടര്‍ ഹണി കെ ദാസ്, തിരൂരങ്ങാടി എസ്.ഐ. പ്രിയന്, എസ്.ഐ മോഹന്‍ദാസ്, താനൂര്ഡി.വൈ.എസ്.പി. മൂസ വള്ളിക്കാടന്റെ നേതൃത്വത്തില്‍ രൂപീകരിച്ച 5 അംഗ സംഘാങ്ങളായ വിബിന്, സബറുദ്ദീന്, ആല്ബിന്, അഭിമന്യു, ജിനീഷ് എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്. ഇത്തരത്തില്‍ തിരൂരങ്ങാടിയും വേങ്ങരയും കേന്ദ്രീകരിച്ച് കൂടുതല്‍ ആളുകള്‍ കുഴല്‍പ്പണക്കടത്ത് നടത്തുന്നുണ്ട് എന്ന് പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആളുകളെ പോലീസ് നിരീക്ഷിച്ച് വരികയാണ്.
RECENT NEWS
രണ്ടാഴ്ച്ചക്കിടെ കാട്ടാനയുടെ ആക്രമണത്തിൽ നിലമ്പൂരിൽ രണ്ടാമത്തെ മരണം
നിലമ്പൂർ: ആനയുടെ ആക്രമണത്തിൽ നിലമ്പൂരിൽ രണ്ടാഴ്ച്ചയ്ക്കിടെ രണ്ടാമത്തെ മരണം. എടക്കര ഉച്ചക്കുളം നഗർ സ്വദേശിനി സരോജിനി (50) ബുധനാഴ്ച രാവിലെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സരോജിനിയും, അവരുടെ ഭർത്താവും മറ്റ് അംഗങ്ങളും ആടുകളെ മേയ്ക്കാൻ [...]