കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍നിന്ന് ചന്ദനമരം മുറിച്ചുകടത്തിയ സംഘം പിടിയില്‍
കാലിക്കറ്റ് സര്‍വകലാശാല കാംപസ് ഭൂമിയില്‍ നിന്നും ചന്ദന മരം മുറിച്ചു കടത്തി കൊണ്ട് പോയ കേസിലെ പ്രതികളെ ഇന്നലെ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തു. നവംബര്‍ 5 ന് പുലര്‍ച്ചെയാണ് മോഷണം നടന്നത്. മോഷണ സംഘത്തിലെ നാല് പേരെ ബുധനാഴ്ചയാണ് പിടികൂടിയത്. കരിപ്പൂര്‍ മുളിയംപറമ്പ് സ്വദേശി ചെരങ്ങോടന്‍ അബ്ദല്‍ നാസര്‍ (41), നീരോല്‍പാലം സ്വദേശികളായ മേത്തലയില്‍ ശിഹാബുല്‍ ഹഖ് (33), തൊണ്ടിക്കോടന്‍ ജംഷീര്‍ (35), ചെനക്കലങ്ങാടി സ്വദേശി നമ്പില്ലത്ത് കെ.ടി ഫിര്‍ദൗസ് (36) എന്നിവരാണ് അറസ്റ്റിലായത്. മോഷണം പോയ ചന്ദന തടികളും, പ്രതികള്‍ ഉപയാഗിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. മോഷണം പോയ ചന്ദന തടികള്‍ പെരുവള്ളൂര്‍ കൊല്ലം ചിന യിലെ ഗോഡൗണില്‍ നിന്നും ഇന്നലെയാണ് കണ്ടെടുത്തത്. കാലിക്കറ്റ് സര്‍വകലാശാല അധികൃതര്‍ നല്കിയ പരാതിയില്‍ മലപ്പുറം ജില്ലാ പോലീസ് പ്രത്യേക അന്വേഷണം സംഘം രൂപീകരിച്ച് നടത്തിയ പഴുതടച്ച അന്വാഷണത്തിലാണ് പ്രതികള്‍ ഒരാഴ്ചക്കകം വലയിലാകുന്നത്. തേഞ്ഞിപ്പലം സ്റ്റേഷന് ഹൗസ് ഓഫീസര്‍ എന്‍.ബി ഷൈജു, സബ് ഇന്‍സ്പെക്ടര്‍ സംഗീത് പുനത്തില്‍, സി.പി.ഒമാരായ എം. റഫീഖ്, പി.കെ വിജേഷ്, പി. രൂപേഷ്, ബിജു ഷോബിഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെഅറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ടോടെ പ്രതികളെ കോടതിയില്‍ ഹാജരാക്കി.
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]