അഞ്ച് പഞ്ചായത്തുകളിലെ ഉപതെരഞ്ഞെടുപ്പ്: പോളിങ് ഓഫീസര്‍മാര്‍ക്ക് 26ന് പരിശീലനം
ഇതോടനുബന്ധിച്ച് ഇന്നലെ (നവംബര്‍ 11ന്) ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ എസ് ഹരികിഷോറിന്റെ അധ്യക്ഷതയില്‍ റിട്ടേണിങ് ഓഫീസര്‍മാരുടെ യോഗം ചേര്‍ന്നു. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ചര്‍ച്ച ചെയ്ത യോഗത്തില്‍ ആവശ്യമായ നടപടികള്‍ക്കും നിര്‍ദേശം നല്കി. അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കാനും പോളിങ് ഓഫീസര്‍മാര്‍ക്ക് നവംബര്‍ 26ന് പരിശീലനം നല്‍കാനും യോഗത്തില്‍ തീരുമാനമായി. വോട്ടെടുപ്പ് ഡിസംബര്‍ ഏഴിനായതിനാല്‍ ഡിസംബര്‍ ആറിന് ഇ.വി.എമ്മുകളും അനുബന്ധ ഫോറങ്ങളും വിതരണം ചെയ്യും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനവും വരണാധികാരി പുറപ്പെടുവിക്കുന്ന തെരഞ്ഞെടുപ്പ് നോട്ടീസും ഇന്ന് (നവംബര്‍12ന്) പരസ്യപ്പെടുത്തും. നവംബര്‍ 19 ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി. നവംബര്‍ 20ന് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടത്തും. നവംബര്‍ 22 ആണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി. ഡിസംബര്‍ ഏഴിന് രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറു വരെയാണ് വോട്ടെടുപ്പ്. ഡിസംബര്‍ എട്ടിന് രാവിലെ 10 മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചായത്തുകളിലെല്ലാം മാതൃകപെരുമാറ്റച്ചട്ടം നിലവില്‍ വന്നിട്ടുണ്ട്. യോഗത്തില്‍ ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ എസ് ഹരികുമാറിന് പുറമെ ഇലക്ഷന് വിഭാഗം ജൂനിയര്‍ സൂപ്രണ്ട് ടി സജീഷ്, ഇലക്ഷന് അസിസ്റ്റന്റ് കെ.എന്‍ നാരായണന് എന്നിവര്‍ പങ്കെടുത്തു.
RECENT NEWS
അൻവറിനെതിരെ രൂക്ഷ വിമർശനവുമായി എം വി ഗോവിന്ദൻ; പുതിയ പാർട്ടിയെന്നത് പ്രഖ്യാപനം മാത്രമായി
തിരുവനന്തപുരം: അൻവർ ഉന്നയിച്ച വിഷയങ്ങൾക്ക് അടിസ്ഥാനമില്ലെന്നും അൻവറിനെ നായകനാക്കി നാടകങ്ങൾ അരങ്ങേറിയെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആരോപണങ്ങൾ ചീട്ടുകൊട്ടാരം പോലെ തകർന്നു. പുതിയ പാർട്ടി എന്നത് പ്രഖ്യാപനം മാത്രമായി മാറി. [...]