നിലമ്പൂര്‍ കനോലി പ്ലോട്ടിന് സമീപം വനത്തിനുള്ളില്‍ മലപ്പുറം അമരമ്പലത്തെ 30കാരന് മരിച്ച നിലയില്‍
പൂക്കോട്ടുംപാടം: പൂക്കോട്ടുംപാടം സ്വദേശിയായ യുവാവിനെ നിലമ്പൂര്‍ കനോലി പ്ലോട്ടിന് സമീപം വനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അമരമ്പലം മാമ്പൊയില്‍ പന്നിക്കോട്ടില്‍ മോഹനകൃഷ്ണന് (30) മരിച്ചത്. ബുധനാഴ്ച്ച ഉച്ചയോടെ ഇദ്ദേഹത്തെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കളും സുഹൃത്തുക്കളും തിരച്ചില്‍ നടത്തിയിരുന്നു. തുടര്‍ന്ന് നിലമ്പൂര്‍ കനോലി പ്ലോട്ടിന് സമീപത്തായി ഇയാളുടെ ബൈക്ക് കണ്ടെത്തിയതിനെ തുടര്‍ന്ന് കാടിനുള്ളില്‍ നടത്തിയ തിരച്ചിനിടയിലാണ് മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അച്ഛന്: കൃഷ്ണന്. അമ്മ: ഹൈമാവതി. ഭാര്യ: സുസ്മിത. സഹോദരങ്ങള്‍: ജ്യോതികൃഷ്ണ, അജ്ഞനാകൃഷ്ണ.
RECENT NEWS
പി വി അൻവർ ഡി എം കെയുമായി അടുക്കുന്നു; പാർട്ടി നേതാക്കളെ സന്ദർശിച്ചു
ചെന്നൈ: പി.വി. അൻവർ എം.എൽ.എ. ഡി.എം.കെയിലേക്കെന്ന് സൂചന. അൻവർ ചെന്നെെയിലെത്തി ഡി.എം.കെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള അൻവറിന്റെ മകന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. [...]