മലപ്പുറം തിരുനാവായയില്‍ സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 15വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

മലപ്പുറം തിരുനാവായയില്‍ സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 15വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

മലപ്പുറം: തിരുനാവായയില്‍ ബ്രേക്ക് നഷ്ടപ്പെട്ട സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം. 15 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. രണ്ട് വിദ്യാര്‍ത്ഥികളുടെയും ബസ് ഡ്രൈവറുടെയും പരിക്ക് ഗുരുതരമാണ്. തിരുന്നാവായ നാവാമുകന്ദ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബസിനാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരെ സമീപമുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
അതേ സമയം കാലപഴക്കം ചെന്ന ബസ്സുകളാണ് മേഖലയില്‍ വ്യാപകമായല സ്‌കൂള്‍ ബസായി ഓടുന്നത്. പെയിന്റടിച്ച് ചെന്നാല്‍ ഫിറ്റ്നസ് റെഡിയാക്കി നല്‍കാന്‍ ഏജന്റുമാരുണ്ടെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. അപകടത്തില്‍ പെട്ട ബസ് കാലപഴക്കം ചെന്നതാണ്. അപകടത്തില്‍ പതിനഞ്ചോളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഡ്രൈവറേയും വിദ്യാര്‍ത്ഥിയേയും കോട്ടക്കല്‍ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി.

 

Sharing is caring!