മലപ്പുറത്തെ അന്യമതക്കാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിലെ പ്രതിയായ ക്ഷേത്രപൂജാരി 22 വര്‍ഷത്തിന് ശേഷം പിടിയില്‍

മലപ്പുറത്തെ അന്യമതക്കാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിലെ പ്രതിയായ ക്ഷേത്രപൂജാരി 22 വര്‍ഷത്തിന് ശേഷം പിടിയില്‍

മലപ്പുറം: ഭാര്യാ സഹോദരന്‍ അന്യമതക്കാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിലെ കൂട്ടുപ്രതിയായ ക്ഷേത്ര പൂജാരിയെ 22 വര്‍ഷത്തിനു ശേഷം പോലീസ് പിടികൂടി. മലപ്പുറം കുറ്റിപ്പുറത്ത് നിന്ന് യുവതിയെ തട്ടികൊണ്ട്പോയ കേസിലാണ് ഇടുക്കി കട്ടപ്പന താഴത്ത് ഇല്ലം ഹരികൃഷ്ണന്‍ നമ്പൂതിരിയാണ് (64 ) പിടിയിലായത്. ഇയാള്‍ 1999 ല്‍ മലപ്പുറം കടകശ്ശേരി സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ പൂജാരിയായിരുന്നു. ഇയാളുടെ സഹായിയായ അളിയന്‍ ഹരികുമാര്‍ നമ്പൂതിരി തിയ്യത്ത് ഇല്ലം കല്ലറ കോട്ടയം ജില്ല എന്നയാള്‍ കുറ്റിപ്പുറത്ത് നിന്നും അന്യമതസ്ഥയായ ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിലെ കൂട്ടുപ്രതിയായിരുന്നു ഇയാള്‍. കേസ് പിന്നീട് തീര്‍ന്നെങ്കിലും ഇവിടെ നിന്നും പോയ ഇയാള്‍ കോടതിയില്‍ ഹജരാകാതെ നടക്കുകയായിരുന്നു. മറ്റ് ജില്ലകളില്‍ അമ്പലങ്ങളിലെ ശാന്തിക്കാരനായ ഇയാളെ കണ്ടെത്താന്‍ പൊലീസിനുംകഴിയാതെ വന്നതോടെ കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം പിടിക്കിട്ടാപുള്ളികളെ പിടികൂടാനുള്ള പ്രത്യേക നീക്കത്തിന്റെ ഭാഗമായാണ് ഇയാള്‍ ഇടുക്കിയില്‍ നിന്ന് പിടിയിലായത്. സി.പി. ഒമാരായ നിഷാദ് അലക്സ്.
അടിക്കുറിപ്പ്. യുവതിയെ തട്ടി കൊണ്ട് പോയ കേസില്‍ പിടിയിസായ ഹരി കൃഷ്ണന്‍ നമ്പൂതിരി.

 

Sharing is caring!