മലപ്പുറത്തെ പ്രമുഖ ആശുപത്രിയില്‍ പരിശോധനക്കെത്തിയ 21കാരിയെ ഡോക്ടര്‍ ലൈഗിംക പീഡനത്തിനു ശ്രമിച്ചതായി പരാതി
മലപ്പുറം: മലപ്പുറത്തെ പ്രമുഖ ആശുപത്രിയില്‍ പരിശോധനക്കെത്തിയ 21കാരിയായ രോഗിയെ ഡോക്ടര്‍ ലൈഗിംഗ പീഡനത്തിനു ശ്രമിച്ചതായി പരാതി. മലപ്പുറം രാമപുരത്തെ 21കാരി രക്ഷിതാകളുടെ കൂടെ വയറു വേദനക്കും പുറംവേദനക്കും ചികിത്സ തേടിയാണു ആശുപത്രിയില്‍ എത്തിയത്. ആദ്യം വനിതാ ഗൈനോകോളെജി ഡോക്ടറെ കാണിച്ചു. ഗൈനോ കോളെജി ഡോക്ടര്‍ അതെ ആശുപത്രിയിലെ ഓര്‍ത്തോ ഡോക്ടറെ കാണിക്കാന്‍ നിര്‍ദ്ദേശിച്ചു. പുരുഷ ഓര്‍ത്തോ ഡോക്ടര്‍ രക്ഷിതാക്കളെ പുറത്ത് ആക്കി വാതില്‍ കുറ്റിയിട്ട് രോഗിയുടെ അടിവസ്ത്രം വരെ പൂര്‍ണ്ണമായും അഴിച്ചു മാറ്റി. എല്ലാ രഹസ്യ ഭാഗത്തും രോഗിയുടേയോ രക്ഷിതാക്കളുടെയോ അനുമതി തേടാതെ പത്ത് മിനിട്ടോളം പുരുഷ ഡോക്ടര്‍ ലൈഗിംഗ ഉദ്ദേശ്യത്തോടെ സ്പര്‍ഷിച്ചൂ എന്നാണ് പരാതിയില്‍ പറയുന്നത്.രോഗി എതിര്‍ത്തിട്ടും പരിശോധന തുടര്‍ന്നു. ലൈഗിംഗ പീഡനത്തിനു എതിരെ പരാതി നല്‍കിയിട്ടും പോലീസില്‍ അറിയിക്കാതെ ഒതുക്കി തീര്‍ക്കാനുള്ള ശ്രമം ഹോസ്പിറ്റല്‍ മാനേജ്മെന്റ് നടത്തുന്നതായും പരാതിയില്‍ പറയുന്നു. കേസ് ഒതുക്കി തീര്‍ക്കാന്‍ ഉന്നത രാഷ്ട്രീയ സ്വാധീനവും നടക്കുന്നുണ്ട്. പരാതി ജില്ലാ പോലീസ് മേധാവിക്ക് നല്‍കാനും നീക്കമുണ്ട്. വനിതാ രോഗിയുടെ രഹസ്യ മൊഴി എടുക്കുന്നതോടെ ഡോക്ടറുടെ അറസ്റ്റ് ഉടന്‍ നടന്നേക്കുമെന്ന പ്രതീക്ഷയിലാണ് പരാതിക്കാരി.മാസങ്ങള്‍ക്ക് മുമ്പ് ഇതെ അസുഖത്തിനു 20 വയസ്സായ മറ്റൊരഒ വനിതാ രോഗിയെ പരിശോധിച്ച ഇതെ ഡോക്ടര്‍ക്ക് വനിതാ രോഗിയില്‍ നിന്നും ബന്ധുകളില്‍ നിന്നും അടിയേല്‍ക്കുകയും തുടര്‍ന്ന് ഡോക്ടറെകൊണ്ട് മാപ്പ് പറയിപ്പിച്ച് ആശുപത്രി മാനേജ്മെന്റ് ഡോക്ടറെ സംരക്ഷിച്ച് കേസ് ഒതുകി തീര്‍ക്കുകയായിരുന്നുവെന്നം. ഐ.എം.എ. മലപ്പുറം ജില്ലാ ചാപ്റ്ററും കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടത്തുന്നതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
RECENT NEWS
കലക്ടറേറ്റില്‍ ഭീഷണിയായ മുള്ള് പൂള മുറിച്ച് മാറ്റി മങ്കട ട്രോമകെയര്‍ പ്രവര്‍ത്തകര്‍
മലപ്പുറം: കലക്ടറേറ്റില്‍ ദുരന്ത ഭീഷണി ഉയര്‍ത്തിയിരുന്ന വന്‍ മരം മുറിച്ചു മാറ്റി. ജില്ലാ കലക്ടറുടെ കാര്യാലയത്തിനു സമീപം ദുരന്തനിവാരണ സമിതി ഓഫീസിനോട് ചേര്‍ന്നു നിലനിന്നിരുന്ന മുള്ള് പൂളയാണ് മുറിച്ചുമാറ്റിയത്. മങ്കട ട്രോമാകെയര്‍ പ്രവര്‍ത്തകരാണ് [...]