തെങ്ങിൽ നിന്ന് വീണു പരിക്കേറ്റ തെങ്ങുകയറ്റ തൊഴിലാളി മരണപ്പെട്ടു

തെങ്ങിൽ നിന്ന് വീണു പരിക്കേറ്റ തെങ്ങുകയറ്റ തൊഴിലാളി മരണപ്പെട്ടു

വള്ളിക്കുന്ന്: അരിയല്ലൂരിലെ തെങ്ങുകയറ്റ തൊഴിലാളിയായ കാവുകളത്തിൽ രാജൻ (60 )തെങ്ങിൽ നിന്ന് വീണു പരിക്കേറ്റ്‌ മൂന്നാം ദിവസം കോഴിക്കോട് മെഡിക്കൽ കോളേജിൽ നിര്യാതനായി. തിങ്കളാഴ്ച ഒമ്പതു മണിക്കായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ രാജന് അടിയന്തിര ചികിത്സ നൽകുന്നതിൽ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ അനാസ്ഥകൊണ്ടാണെന്ന് പരാതിയുണ്ട്. പരേതനായ വേലായുധനാണ് പിതാവ് . ഭാര്യ . ഇന്ദിര. മക്കൾ . ഉല്ലാസ് , അഞ്ജന
മരുമക്കൾ . ശ്രീഷ്ണ, ജിജീഷ്. ശവസംസ്‍കാരം വ്യാഴാഴ്ച കാലത്തു വീട്ടുവളപ്പിൽ

Sharing is caring!