മലപ്പുറം കോലൊളമ്പില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പരുക്ക്

മലപ്പുറം കോലൊളമ്പില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പരുക്ക്

എടപ്പാള്‍: തകരാര്‍ പരിഹരിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പരുക്കേറ്റു.കോലൊളമ്പ് ബോംബെപടിയിലെ തഹീര്‍ (24)നാണ് പരിക്കേറ്റത്. മൊബൈല്‍ ടെക്‌നിഷ്യനായ തഹീര്‍ വീട്ടില്‍ വച്ച് സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് ഫോണിന്റെ ബാറ്ററിയുടെ അടി വശത്തെ പശ എടുത്തു മാറ്റുന്നതിനിടെ പൊട്ടിത്തെറിച്ച് തീ പിടിക്കുകയായിരുന്നു.കൈത്തണ്ടയില്‍ പൊള്ളലേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സ തേടി.

 

Sharing is caring!