കോട്ടക്കലില്‍ പലചരക്ക് കടയുടെ മറവില്‍ മദ്യവില്‍പ്പന

കോട്ടക്കലില്‍ പലചരക്ക് കടയുടെ മറവില്‍ മദ്യവില്‍പ്പന

കോട്ടക്കല്‍: പലചരക്ക് കടയുടെ മറവില്‍ മദ്യവില്‍പ്പന നടത്തി യതിന് മധ്യവയസ്‌കനെ കോട്ടക്കല്‍ പോലീസ് അറസ്റ്റു ചെയ്തു.കോട്ടക്കല്‍ ചേങ്ങോട്ടൂര്‍ കോട്ടപ്പുറത്ത് കുഞ്ഞിരാമന്‍ മാസ്റ്ററുടെ മകന്‍ മനോഹര്‍ ഭാസിനെ (55)യാണ് കോട്ടക്കല്‍ ഇന്‍സ്‌പെക്ടര്‍ എം.കെ.ഷാജിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സബ് ഇന്‍സ്‌പെക്ടര്‍ വി.വി വേവേകും സംഘവും അറസ്റ്റ് ചെയ്തത്. മൂന്നേ മുക്കാല്‍ ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യമാണ് പല ചരക്ക് കടയില്‍ നിന്നും പോലീസ് കണ്ടെടുത്തത്.ഈ ചെറിയ കടയുടെ മറവില്‍ വര്‍ഷങ്ങളായി പ്രതി ചായക്കച്ചവടം മോഡലില്‍ മദ്യവില്‍പ്പന നടത്തി വരികയായിരുന്നു.പലചരക്ക് കടനടത്തുന്ന പ്രതി അമിത ആദായത്തിനായാണ് മദ്യ വില്‍പ്പന നടത്തിവന്നിരുന്നതെന്ന് പോലീസ് പറഞ്ഞു.കോട്ടക്കല്‍ സബ് ഇന്‍സ്‌പെക്ടര്‍ ബാബുരാജ്,, അസി. സബ് ഇന്‍സപെക്ടര്‍ ടി.പി. കൃഷ്ണന്‍കുട്ടി, സി.പി.ഒമാരായ സെബാസ്റ്റ്യന്‍, ശരണ്‍കുമാര്‍, രതീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

 

Sharing is caring!