മലപ്പുറം ചങ്ങരംകുളത്ത് 67000 രൂപ മോഷ്ടിച്ചു പോയ വീട്ടില്‍ കള്ളന്റെ ക്ഷമാപണക്കത്ത് സംഭവം

മലപ്പുറം ചങ്ങരംകുളത്ത് 67000 രൂപ മോഷ്ടിച്ചു പോയ വീട്ടില്‍ കള്ളന്റെ ക്ഷമാപണക്കത്ത് സംഭവം

മലപ്പുറം: മോഷണം നടത്തിയ വീട്ടില്‍ കള്ളന്റെ ക്ഷമാപണക്കത്ത്. മലപ്പുറം ചങ്ങരംകുളത്തിനടുത്ത് കാളാച്ചാലിലാണ് സംഭവം. കാളാച്ചാല്‍ സ്വദേശിയായ ഷംസീറിന്റെ വീട്ടില്‍ നിന്നാണ് പണ്ടം പണയം വച്ച് അലമാരയില്‍ സൂക്ഷിച്ച 67000 രൂപയാണ് മോഷണം പോയത്. പണംനഷ്്ടപ്പെട്ടതറിഞ്ഞു ഷംസീറും കുടുംബവും നെഞ്ചു തകര്‍ന്നിരിക്കുമ്പോഴാണ് പണം കൊണ്ട് പോയ കള്ളന്‍ രണ്ട് പേജിലായി വീട്ടിനുപുറത്ത് എഴുതി വച്ച ക്ഷമാപണകത്ത് കാണുന്നത്. ഇതാണ് വീട്ടുകാരെയും കേസന്വേഷണത്തിന് എത്തിയ പോലീസിനെയും ആശയക്കുഴപ്പത്തിലാക്കിയത്.
വീട്ടിലെ പൈസ ഞാന്‍ എടുത്തിട്ടുണ്ട്.ഞാന്‍ നിങ്ങളെയും നിങ്ങള്‍ എന്നെയും അറിയും,ഞാന്‍ വീടിനടുത്തുള്ള ആളാണ് കുറച്ച് സമയം തരണം വീട്ടില്‍ തന്നെ കൊണ്ട് വച്ചോളാം,സാമ്പത്തിക പ്രയാസം വന്നത് കൊണ്ടാണ് ഇങ്ങനെ ചെയ്തത്.ഞാന്‍ സുഖമില്ലാതെ കിടക്കുകയാണ് എനിക്ക് മാപ്പ് തരണം തുടങ്ങിയ കാര്യങ്ങളാണ് കത്തിലുള്ളത്.
അക്ഷര പിശകുകളും ശരിക്കും വായിക്കാനും പ്രായാസമുളള കള്ളന്റെ കത്തിന്റെ പൂര്‍ണ രൂപം താഴെ….
സംസീര്‍ എന്നോട് ക്ഷമിക്കണം. ഞാന്‍ നിന്റെ വീട്ടില്‍നിന്നും വന്നിട്ട് പൈസ എടുത്തിട്ടുണ്ട്. ഇപ്പോള്‍ എനിക്ക് വയ്യ, ഞാന്‍ ആരാണെന്ന് പറയുന്നില്ല, നിനക്ക് എന്നെ അറിയാം, എനിക്ക് നിന്നെയും.
എനിക്ക് മനസ്സിലായി പറയരുത്, എന്ത് കാരണം എന്ന് ഇനിയെന്നോട് ചോയ്ക്കരുത്, ഞാന്‍ നിന്റെ വീടിന്റെ അടുത്തുള്ള ആളാണ്. എന്റെ പേര് പറയുന്നില്ല.
ഷംന കുളിക്കുമ്പോള്‍ വന്നതാണ്, ഉമ്മ ഉണ്ടായിരുന്നു വീട്ടില്‍. ഞാന്‍ ഇത് ഇവിടെ വെക്കുന്നു. ഞാന്‍ പൈസ തിരിച്ചു തരും, ഞാന്‍ ഇവിടെ കൊണ്ടുവെച്ചോളാം. കുറച്ചു സമയം തരണം, എന്റെ വീട്ടില്‍ അറിഞ്ഞിട്ടില്ല. എനിക്ക് അത്രയും ആവശ്യം വന്നതുകൊണ്ടാണ് ഞാന്‍ എടുത്തത്. ഞാന്‍ അറിഞ്ഞു നിന്റെ 67000 രൂപ പോയി എന്നു പറഞ്ഞു വീട്ടില്‍ ചീത്ത പറയുന്നുണ്ടെന്നു. പിന്നെ എനിക്കിപ്പോള്‍ നീച്ച് നടക്കാന്‍ വയ്യ, എനിക്ക് മാപ്പു തരണം എന്ന്…
സംഭവത്തില്‍ ഷംസീറിന്റെ പരാതിയില്‍ ചങ്ങരംകുളം എസ്ഐ മാരായ വിജയകുമാര്‍,കാലിദ്,സിപിഒ സുരേഷ് എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

 

Sharing is caring!