നിലമ്പൂരിൽ നിന്ന് സംസ്‌ഥാന -അന്തർ സംസ്‌ഥാന യാത്രകൾക്ക് ട്രെയിനുകൾ ഏകീകരിച്ച് സമയക്രമീകരണം നടത്തണം – രാഹുൽ ഗാന്ധി എം. പി
നിലമ്പൂരിൽ നിന്ന് സംസ്‌ഥാന -അന്തർ സംസ്‌ഥാന യാത്രകൾ സുഖമമാക്കാൻ ട്രെയിനുകൾ ഏകീകരിച്ച് സമയം ക്രമീകരണം നടത്തണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി എം. പി ദക്ഷിണ റയിൽവെ ജനറൽ മാനേജർക്ക് കത്തയച്ചു.
നിലമ്പൂരിൽ നിന്ന് ഷൊർണൂരിലേക്ക് പോവുന്ന 06466 ട്രെയിനും ഷൊർണുരിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോവുന്ന 06458 നമ്പർ ട്രെയിനും ഏകീകരിച്ചു നിലമ്പൂരിൽ നിന്ന് യാത്ര ചെയ്യുന്നവർക്ക് നേരിട്ട് കോയമ്പത്തൂരിലേക്ക് എത്താനുള്ള സൗകര്യം ഒരുക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് രാഹുൽ ഗാന്ധി എം. പി കത്തിൽ ആവശ്യപ്പെട്ടു. ഈ ട്രെയിനിന്റെ സമയക്രമീകരണം കൂടി നടത്തുന്നതിലൂടെ നിലമ്പൂരിൽ നിന്നുള്ള രോഗികൾക്കും, മറ്റു ഔദ്യോഗിക ആവശ്യങ്ങൾക്ക് തിരുവനന്തപുരം ഭാഗത്തേക്ക് യാത്ര ചെയ്യുന്നവർക്കും കണ്ണൂർ -തിരുവനന്തപുരം ജനശതാബ്ദി ട്രെയിനിൽ ഷൊർണൂരിൽ നിന്ന് യാത്ര ചെയ്യുവാൻ സാധിക്കും.
വയനാട് പാർലമെന്റ് മണ്ഡലത്തിലെ റെയിൽവേ വികസനവുമായി ബന്ധപ്പെട്ട് നേരത്തെ പാർലിമെന്റിൽ സംസാരിച്ചതും ,നിലമ്പൂരിൽ നിന്നുള്ള യാത്ര ട്രെയിനുകൾ റദ്ദാക്കിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ നേരത്തെ റെയിൽവേ മന്ത്രിക്ക് കത്തയച്ചതും ശ്രദ്ധയിൽപ്പെടുത്തുന്നതായി എം. പി കത്തിൽ പറയുന്നു.
നേരത്തെ വണ്ടൂർ എം. എൽ. എ എ. പി അനിൽകുമാർ രാഹുൽ ഗാന്ധി എം. പിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് എം. പിയുടെ ഇടപെടൽ.
RECENT NEWS
പി വി അൻവർ ഡി എം കെയുമായി അടുക്കുന്നു; പാർട്ടി നേതാക്കളെ സന്ദർശിച്ചു
ചെന്നൈ: പി.വി. അൻവർ എം.എൽ.എ. ഡി.എം.കെയിലേക്കെന്ന് സൂചന. അൻവർ ചെന്നെെയിലെത്തി ഡി.എം.കെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള അൻവറിന്റെ മകന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. [...]