മലപ്പുറത്തെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ എറണാംകുളത്തെ ലോഡ്ജില്‍ കൊണ്ടുപോയി കൂട്ട ബലാത്സംഘം ചെയ്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

മലപ്പുറം: മലപ്പുറത്തെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ എറണാംകുളത്തെ ലോഡ്ജില്‍ കൊണ്ടുപോയി കൂട്ട ബലാത്സംഘം ചെയ്ത സംഭവത്തില്‍ എറണാംകുളം കൈതാരം സ്വദേശി ചെറു പറമ്പു വീട്ടില്‍ ശരത്ത് (18), തിരുവനന്തപുരം ആലംകോട് സ്വദേശി ഷെറിന് (22) എന്നിവരെ എറണാം കുളത്തുവച്ച് പ്രത്യേക അന്വോഷണ സംഘം പിടികൂടി.
എ.ടി.എം കവര്‍ച്ചാ ശ്രമമടക്കം 10 ഓളം മോഷണകേസിലെ പ്രതിയാണ് ശരത്ത്. ഒന്നര മാസം മുന്‍പാണ് മോഷണ കേസില്‍ പിടിക്കപ്പെട്ട് ജാമ്യത്തില്‍ ഇറങ്ങിയത്. വീട്ടില്‍ നിന്നും കുട്ടിയെ കാണാതായ സംഭവത്തില്‍ മാന്‍ മിസ്സിംഗിന് എഫ്.ഐ.ആര്‍രജിസ്റ്റര്‍ ചെയത് അന്വോഷണം നടത്തിവരവെയാണ് കാണാതായി രണ്ടാമത്തെ ദിവസം കുട്ടിയെ എറണാംകുളം ലുലു മാളില്‍ നിന്നും കണ്ടെത്തുന്നത്. കുട്ടിയുടെ മൊഴിയില്‍ രണ്ടു പേര് കുട്ടിയെ ലൈംഗികമായി പീഢിപ്പിച്ചതായി പറഞ്ഞിരുന്നെങ്കിലും ഇവരെ കുറിച്ചു യാതൊരു വിവരവും ലഭിച്ചിരുന്നില്ല.തുടര്‍ന്ന് പ്രത്യേക അന്വോഷണ സംഘം രൂപീകരിച്ച് പഴുതടച്ച് നടത്തിയ അന്വോഷണത്തിലാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്.
തുടര്‍ന്ന് നടത്തിയ അന്വോഷണത്തില്‍ പ്രതികളെ എറണാംകുളം പറവൂരില്‍ വച്ച് ഇന്ന് പുലര്‍ച്ചെ അറസ്റ്റു ചെയ്യുകയായിരുന്നു.മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിന്റെ ന്റെ നിര്‍ദ്ദേശപ്രകാരം മലപ്പുറം ഡി.വൈ.എസ്.പി: പി.എം പ്രദീപ്, തേഞ്ഞിപ്പാലം ഇന്‍സ്പക്ടര്‍ എന്‍.ബി ഷൈജു എന്നിവരുടെ നേതൃത്വത്തില്‍ തേഞ്ഞിപ്പാലം സബ് ഇന്‍സ്പക്ടര്‍ പി. സംഗീത്, പുറമെസത്യനാഥന്മനാട്ട്, ശശികുണ്ടറക്കാട്, അബ്ദുള്അസീസ് കെ., ഉണ്ണികൃഷ്ണന് മാരാത്ത്’, സഞ്ജീവ് പി, എന്നിവരും എസ്.ഐ സതീഷ് നാഥ്, എ.എസ്.ഐ രവീന്ദ്രന്, വിജേഷ് പി.കെ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
RECENT NEWS

പാതിവില ഓഫർ അഴിമതി; നജീബ് കാന്തപുരത്തിനെതിരെ ഗുരുതര ആരോപണവുമായി സി പി എം
വിഷയത്തിൽ ഡി വൈ എഫ് ഐ നാളെ എം എൽ എ ഓഫിസിലേക്ക് പ്രതിഷേധ പ്രകടനം നടത്തും