കോട്ടക്കലിലെ പോലീസുകാരുടെ സഹായത്തോടെ തൊണ്ടി മുതലായ ഹാന്‍സ് മോഷ്ടിച്ച പ്രതികള്‍ക്ക് ജാമ്യമില്ല

മഞ്ചേരി : പൊലീസുകാരുടെ സഹായത്തോടെ തൊണ്ടി മുതല്‍ മോഷ്ടിച്ച സംഭവത്തില്‍ റിമാന്റില്‍ കഴിയുന്ന പ്രതികളുടെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. വളാഞ്ചേരി വൈക്കത്തൂര്‍ സ്വദേശികളായ കാരപ്പറമ്പില്‍ അബ്ദുല്‍ നാസര്‍ (43), കാരപ്പറമ്പില്‍ അഷ്റഫ് (28) എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2021 ജൂലൈ 22ന് കോട്ടക്കല്‍ പൊലീസ് സ്റ്റേഷനിലാണ് സംഭവം. നിരോധിത പുകയില ഉല്‍പ്പന്നമായ ഹാന്‍സിന്റെ 48000 പാക്കറ്റുകളും കെ എല്‍ 28 എ 2760 നമ്പര്‍ മാക്സിമോ മിനിവാനും പൊലീസ് പിടികൂടിയിരുന്നു. ഇതില്‍ 3.8 ലക്ഷം രൂപ വില വരുന്ന 12670 പാക്കറ്റുകളാണ് പ്രതികള്‍ കവര്‍ന്നത്. സ്റ്റേഷന് പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന മാക്സിമോ മിനിവാനിലാണ് ഇവ സൂക്ഷിച്ചിരുന്നത്. കേസിലെ മൂന്നാം പ്രതി എ എസ് ഐ രജീന്ദ്രന്‍, സീനിയര്‍ സി പി ഒ സജി അലക്സാണ്ടര്‍ എന്നിവരുടെ സഹായത്തോടെ രാത്രി 10 നും 12നും ഇടയില്‍ മിനിവാന്‍ സഹിതം കടത്തിക്കൊണ്ടു പോയ പ്രതികള്‍ മിനിവാന്‍ പിന്നീട് സ്റ്റേഷന് പരിസരത്തു തന്നെ തിരിച്ചു കൊണ്ടു വന്നിടുകയായിരുന്നു. പ്രതികളായ പൊലീസുകാര്‍ ഇതിന് 1,20,000 രൂപ പ്രതിഫലം കൈപറ്റിയതായും കണ്ടെത്തിയിരുന്നു. ഒന്നാം പ്രതിയായ അബ്ദുല്‍ നാസറിനെ സെപ്തംബര്‍ 16നും രണ്ടാം പ്രതിയായ അഷ്റഫിനെ 23നും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഡിസ്ട്രിക്ട് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ഡി വൈ എസ് പി അനീഷ് ലാല്‍ ആണ് കേസ് അന്വേഷിക്കുന്നത്.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി