മലപ്പുറം എരവിമംഗലത്ത് കടം കൊടുത്ത തുക തിരികെ ചോദിച്ച വയോധികയെ കിണറ്റില്‍ തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍

മലപ്പുറം എരവിമംഗലത്ത് കടം കൊടുത്ത തുക  തിരികെ ചോദിച്ച  വയോധികയെ കിണറ്റില്‍  തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍

പെരിന്തല്‍മണ്ണ: മലപ്പുറം എരവിമംഗലത്ത് കടമായി കൊടുത്ത പണം തിരികെ ചോദിച്ചതിന്റെ വിരോധത്തില്‍ വയോധികയെ കിണറില്‍ തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. എരവിമംഗലം വീട്ടിക്കല്‍ത്തൊടി പ്രമീള(44)യെയാണ് എസ്.ഐ. സി.കെ. നൗഷാദ് അറസ്റ്റുചെയ്തത്.
എരവിമംഗലം പോത്തുകാട്ടില്‍ മറിയംബീവി(67)യെയാണ് യുവതി കിണറ്റില്‍ തള്ളിയിട്ടത്. മറിയംബീവിയെ അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. ശനിയാഴ്ച രാവിലെ ഏഴരയോടെ എരവിമംഗലം മുത്തനാപറമ്പിലാണ് സംഭവം. വീടു നന്നാക്കുന്നതിനും മറ്റുമായി ഒന്നരലക്ഷം രൂപയോളം മറിയം ബീവിയില്‍ നിന്നും പ്രമീള കടം വാങ്ങിയിരുന്നു. രണ്ടാഴ്ചയോളമായി പണം തിരികെ ചോദിക്കുമ്പോള്‍ നല്‍കാമെന്ന് പറഞ്ഞു. സംഭവദിവസം രാവിലെ പണം നല്‍കാമെന്ന് പറഞ്ഞ് സംഭവസ്ഥലത്തേക്ക് മറിയം ബീവിയെ എത്തിച്ചു. കിണറിനടുത്തെത്തിയപ്പോള്‍ മറിയംബീവിയെ തള്ളിയിടുകയായിരുന്നു. കിണറ്റില്‍ വീണ മറിയംബീവി മോട്ടോര്‍ കയറില്‍ തൂങ്ങി നിന്നതോടെ കയര്‍ മുറിക്കാനും പ്രതി ശ്രമിച്ചതായി പോലീസ് പറയുന്നു. അപ്പോഴേക്കും നാട്ടുകാര്‍ അറിയുകയും തുടര്‍ന്ന് അഗ്‌നിരക്ഷാസേനയെത്തി ഇവരെ രക്ഷപ്പെടുത്തി. തുടര്‍ന്നാണ് കടം വാങ്ങിയ തുക തിരികെ ചോദിച്ചതും മറ്റും പുറത്തറിയുന്നത്. പിന്നീട്
പോലീസ് പ്രമീളയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യലില്‍ പ്രതി സ്വമേധയാ കുറ്റം സമ്മതിക്കുകയും അറസ്റ്റുരേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും ചെയ്തു.

 

Sharing is caring!