അങ്ങാടിപ്പുറം ഓരാടന്‍പാലത്തിന് സമീപം പൊള്ളലേറ്റു മരിച്ച 72കാരന് ആത്മഹത്യചെയ്തെതന്ന് നിഗമനം

പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം ഓരാടന്‍പാലത്തിന് സമീപം പൊള്ളലേറ്റു മരിച്ച 72കാരന് ആത്മഹത്യചെയ്തെതന്ന് നിഗമനം. പുല്ലൂര്‍ശങ്ങാട്ടില്‍ ഉണ്ണീന്‍കുട്ടി (72) ആണ് മരിച്ചത്. സ്വയം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയതെന്നാണ് പോലീസിന്റെ പാഥമിക നിഗമനം. ഞായറാഴ്ച രാത്രി 8 മണിയോടെ മദ്റസയുടെ സമീപ ഭാഗത്ത് തീ ആളി പടരുന്നത് കണ്ട് സമീപവാസികള്‍ ഓടിക്കൂടി തീ വെള്ളമെടുത്ത് ഒഴിച്ച് കെടുത്തിയപ്പോഴാണ് സംഭവം പുറത്ത് അറിയുന്നത്. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് കാവല്‍ ഏര്‍പെടുത്തുകയും ചെയ്തു. രാത്രി വൈകിയും
ഉണ്ണീന്‍കുട്ടിയെ കാണാതായതിനാല്‍ വിട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും സംശയമുണര്‍ന്നിരുന്നു. തുടര്‍ന്ന് ഇന്നലെ രാവിലെ തിരിച്ചറിയുകയായിരുന്നു. മങ്കട
ഇന്‍സ്പെക്ടര്‍ ഷാജഹാന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി മൃദ്ധേദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. വിരലടയാള വിദഗ്ദരും, ഫോറന്‍സിക്ക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
സംഭവസ്ഥലത്തു നിന്നും മണ്ണെണ്ണ കാനും, ലൈറ്ററും കണ്ടെടുത്തിരുന്നു.
ഭാര്യ: ഖദീജ. മക്കള്‍: ഷമീം ബാബു, സരിത, സിത്താര.
മരുമക്കള്‍: ജാസ്മിനാസ്, ഖാലിദ്, നൗഷാദ്.
RECENT NEWS

മലപ്പുറം സ്വദേശിയായ പ്രശസ്ത വ്ലോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു
മഞ്ചേരി: പ്രശസ്ത വ്ലോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരണപ്പെട്ടു. മഞ്ചേരി മരത്താണിയിൽ വെച്ച് അദ്ദേഹം സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയുടെ പിൻഭാഗത്ത് ഗുരുതരമായി [...]