ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് പെട്രോള്‍ പമ്പില്‍ ചോറ്റുപാത്രം നീട്ടി മലപ്പുറത്തെ ഓട്ടോഡ്രൈവര്‍

മലപ്പുറം: ഇന്ധനവില വര്‍ധനവില്‍ വേറിട്ട പ്രതിഷേധവുമായി മലപ്പുറം കരുവാരക്കുണ്ടിലെ ഓട്ടോ ഡ്രൈവര്‍. കരുവാരക്കുണ്ട് ഇരിങ്ങാട്ടിരി സ്വദേശി എ ഷംസുദ്ദീനാണ് ചിറയ്ക്കല്‍ പമ്പില്‍ ചോറ്റുപാത്രം നീട്ടി ഒറ്റയാള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. സംസ്ഥാത്ത് വിവിധ ഇടങ്ങളിലായിഇന്ധനവില വര്‍ധനക്കെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് തുടരുന്നത്. ഇതിനിടയിലാണ് ഓട്ടോ ഡ്രൈവറായ ഷംസുദ്ദീന് ഒറ്റയാള്‍ പോരാട്ടം നടത്തുന്നത്.ഇന്ധനവില വര്‍ധനയില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്ന ഒരു വിഭാഗമാണ് ഓട്ടോ ഡ്രൈവര്‍മാര്‍. പല ഓട്ടോ തൊഴിലാളികളും അന്നം മുട്ടിയ അവസ്ഥയിലാണെന്ന് ഷംസുദീന്‍ പറയുന്നു. ഈ പശ്ചാത്തലത്തിലാണ് വേറിട്ട പ്രതിഷേധവുമായി കരുവാരകുണ്ടിലെ പെട്രോള്‍ പമ്പിന് മുന്നില്‍ ഷംസുദ്ദീന് എത്തിയത്. ജനദ്രോഹ നടപടികള്‍ക്കെതിരെ ഇതിനു മുമ്പും ഷംസുദ്ദീന് വേറിട്ട പ്രതിഷേധം നടത്തിയിട്ടുണ്ട്. ഇന്ധനവില വര്‍ധനക്കെതിരെ ശക്തമായ പ്രതിഷേധം തന്നെ നടത്തേണ്ടതുണ്ടെന്നും ഇല്ലെങ്കില്‍ വലിയ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരുമെന്നും ഷംസുദ്ദീന് പറഞ്ഞു. പെട്രോള്‍ പമ്പില്‍ പ്ലേറ്റുമായി എത്തി ഷംസുദ്ദീന് നടത്തിയ പ്രതിഷേധ പരിപാടി പൊതുജനങ്ങള്‍ക്കിടയിലും ശ്രദ്ധേയമായി.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി