മലപ്പുറം കുണ്ടുകടവില്‍ പുഴയില്‍ വീണ സഹോദരിയെ രക്ഷിക്കാനിറങ്ങിയ പതിനാലുകാരന്‍ മുങ്ങിമരിച്ചു

മലപ്പുറം കുണ്ടുകടവില്‍ പുഴയില്‍ വീണ സഹോദരിയെ രക്ഷിക്കാനിറങ്ങിയ പതിനാലുകാരന്‍ മുങ്ങിമരിച്ചു

പൊന്നാനി:പുഴയില്‍ വീണ സഹോദരിയെ രക്ഷപ്പെടുത്തുന്നതിനിടെ സഹോദരന്‍ മുങ്ങി മരിച്ചു.പൊന്നാനി കുണ്ടുകടവ് പുറങ്ങ് സ്വദേശി പണിക്കവീട്ടില്‍ ഫൈസലിന്റെ മകന്‍ സിനാന്‍(14)ആണ് മരണപ്പെട്ടത്. ശനിയാഴ്ച്ച ഉച്ചയോടെ പൊന്നാനി പുളിക്കകടവ് തൂക്കുപാലത്തിന് സമീപത്ത് കാഞ്ഞിരമുക്ക് പുഴയില്‍ വീണ സഹോദരി ഫാത്തിമ ദിയയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സിനാന്‍ അപകടത്തില്‍ പെട്ടത്. പെണ്‍കുട്ടി അപകടത്തില്‍ പെട്ടതറിഞ്ഞ് നാട്ടുകാരനിലൊരാള്‍ രക്ഷിക്കാന്‍ പുഴയില്‍ ചാടുകയായിരുന്നു.ഇയാളാണ് പുഴയില്‍ മുങ്ങിത്താഴ്ന്ന പെണ്‍കുട്ടിയെ രക്ഷിച്ചത്.സഹോദരിയെ രക്ഷിക്കാനിറങ്ങിയ സിനാനെ ഏറെ നേരം കഴിഞ്ഞാണ് കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒഴുക്കില്‍ പെട്ടതാണ് ആണ്‍കുട്ടിയുടെ ജീവന്‍ നഷ്ടപ്പെടാനിടയാക്കിയത്.സ്‌കൂള്‍ വിട്ട ശേഷം പുഴ കാണാന്‍ വന്നതായിരുന്നു കുട്ടികള്‍.പൊന്നാനി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പോലീസ് നടപടി ക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി. മാതാവ്: ഷമീറ

 

 

Sharing is caring!