കീഴ്ജീവനക്കാരിയെ ബലാല്‍സംഗം ചെയ്ത സംഭവം : സഹായിക്ക് ജാമ്യമില്ല

മഞ്ചേരി : കീഴ്ജീവനക്കാരിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി ബലാല്‍സംഗം ചെയ്തുവെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന രണ്ടാം പ്രതിയുടെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. കാര്യവട്ടം ഈസ്റ്റ് മണ്ണാര്‍മല കല്ലിങ്ങല്‍ മുഹമ്മദ് നസീഫ് (34)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2021 സെപ്തംബര്‍ 12നാണ് കേസിന്നാസ്പദമായ സംഭവം. പെരിന്തല്‍മണ്ണയില്‍ ഒന്നാം പ്രതി ജോലിചെയ്യുന്ന ആശുപത്രിയിലെ കാത്ത് ലാബ് ടെക്നീഷ്യന് ട്രൈനിയാണ് 22 കാരിയായ പരാതിക്കാരി. പരാതിക്കാരിയെയും കൂട്ടുകാരെയും കേസിലെ ഒന്നാം പ്രതിയായ ജോണ്‍ പി ജേക്കബ് തന്റെ വീട്ടിലേക്ക് സല്‍ക്കാരത്തിനായി ക്ഷണിക്കുകയായിരുന്നു. ഇവിടെ വെച്ച് പരാതിക്കാരിക്ക് ജ്യൂസില്‍ മദ്യം നല്കി മയക്കിയ ശേഷം കിടപ്പുമുറിയില്‍ വെച്ച് ബലാല്‍സംഗം ചെയ്തുവെന്നാണ് പ്രോസിക്യൂഷന് കേസ്. സംഭവം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. ഒന്നാം പ്രതിക്ക് ഒത്താശയും സഹായവും ചെയ്തുവെന്നാണ് രണ്ടാം പ്രതിക്കെതിരെയുള്ള കേസ്. ഇരു പ്രതികളെയും 2021 സെപ്തംബര്‍ 14ന് പെരിന്തല്‍മണ്ണ പൊലീസാണ് അറസ്റ്റ് ചെയ്തത്. പെരിന്തല്‍മണ്ണ ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസട്രേറ്റ് കോടതി (ഒന്ന്) റിമാന്റ് ചെയ്ത പ്രതി പെരിന്തല്‍മണ്ണ സബ്ജയിലില്‍ റിമാന്റിലാണ്.
RECENT NEWS

എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന സ്കൂളിൽ വോട്ട് ചോദിക്കാനെത്തി എം സ്വരാജ്
നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി എം സ്വരാജ് ഇന്ന് പോത്തുക്കല്ല് പഞ്ചായത്തിൽ വിപുലമായ പര്യടനം നടത്തി. ചീത്ത്ക്കല്ല്, കുന്നുമ്മൽ, പറയനങ്ങടി, പള്ളിപ്പടി, കുട്ടംകുളം, മച്ചിക്കൈ, ആലിൻചുവട്, കൊട്ടുപ്പാറ, [...]