മലപ്പുറം ചെട്ടിപ്പടിയിലെ ആളൊഴിഞ്ഞ പറമ്പില്‍ 26കാരന്‍ മരിച്ച നിലയില്‍

പരപ്പനങ്ങാടി: പരപ്പനങ്ങാടിയിൽ ആളൊഴിഞ്ഞ പറമ്പിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചെട്ടിപ്പടി – കീഴ്ചിറ റോഡിൽ പൊൻമായിൽ ഭാഗത്തെ ആളൊഴിഞ്ഞ വലിയകണ്ടം പറമ്പിലാണ് ദുരൂഹ സാഹചര്യത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ 7.30 മണിയോടെ പറമ്പിൽ പശുവിനെ കെട്ടുന്നതിനായി വന്ന സ്ത്രീയാണ് മൃതദേഹം ആദ്യം കണ്ടത്. ഫാറൂഖ് കോളേജ് പരുത്തിപ്പാറ റോഡിൽ കുന്നുമ്മൽതടായി ഭരതൻ്റെ മകൻ നിഖിലി (26) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ക്ലോത്ത് ഷൂ തലക്ക് വച്ച് മലർന്ന് കിടക്കുന്ന രീതിയിലാണ് മൃതദേഹം കിടന്നിരുന്നത്. തൊട്ടടുത്തായി ഉപയോഗശേഷമുള്ള രണ്ട് സിറിഞ്ചുകളും മദ്യക്കുപ്പികളും കാണപ്പെട്ടിരുന്നു. ഇയാളോടൊപ്പം തലേ ദിവസം കാണപ്പെട്ടിരുന്ന പ്രദേശത്തെ യുവാവിനെ നാട്ടുകാർ നൽകിയ വിവരത്തെ തുടർന്ന് പരപ്പനങ്ങാടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
RECENT NEWS

പെരിന്തൽമണ്ണയിൽ മൂന്ന് സ്കൂൾ വിദ്യാർഥികളെ കുത്തിപരിക്കേൽപിച്ച് സഹപാഠി
അക്രമത്തിൽ പങ്കെടുത്ത രണ്ടു വിദ്യാർഥികളേയും അവരുടെ രക്ഷിതാക്കളേയും സ്റ്റേഷനിലെത്തിച്ച് പോലീസ് മൊഴിയെടുക്കുകയാണ്