പ്രളയം കവർന്ന കോട്ടയത്തെ കൂട്ടിക്കലിൽ മലപ്പുറത്തെ മുസ് ലിം യൂത്ത് ലീഗ് സാന്ത്വനം

കോട്ടയം: പ്രളയത്തിൽ ദുരിതമുണ്ടായ കൂട്ടിക്കലിൽ മലപ്പുറം നിയോജക മണ്ഡലം മു സ് ലിം യൂത്ത് ലീഗ് ആവശ്യ സാധനങ്ങൾ കോട്ടയം ജില്ലാ മുസ് ലിം ലീഗ് ഒരുക്കിയ ചപ്പാത്തിലെ ക്യാമ്പിലെത്തിച്ചു. മുസ് ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അസീസ് ബഡായി , ജനറൽ സെക്രട്ടറി റഫീഖ് മണിമല, ഈരാറ്റുപേട്ട നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഷാജി തോട്ടി പറമ്പ്, മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് മാഹീൻ ഈരാറ്റുപേട്ട, റാഷി ഈരാറ്റുപേട്ട, വാർഡ് മെമ്പർ സൗമ്യ കൂട്ടിക്കൽ എന്നിവരുടെ നേതൃത്വത്തിലുള്ള ദുരിതാശ്വാസ ക്യാമ്പ് സംഘാടകർക്ക് കൈമാറി. മുസ് ലിം യൂത്ത് ലീഗ് മലപ്പുറം നിയോജക മണ്ഡലം പ്രസിഡണ്ട് എ.പി ഷരീഫ്, ജനറൽ സെക്രട്ടറി ഷാഫി കാടേങ്ങൽ , ട്രഷറർ സവാദ് മാസ്റ്റർ, വൈസ് പ്രസിഡണ്ട് ഹുസൈൻ ഉള്ളാട്ട്, സെക്രട്ടറി കെ.ടി. റബീബ് സംബന്ധിച്ചു.

Sharing is caring!