മലപ്പുറം ചെമ്മാട്ടെ മെഡിക്കല്‍ ഷോപ്പില്‍ മോഷണം നടത്തിയ പ്രതി 16വര്‍ഷത്തിന് ശേഷം പിടിയില്‍

മലപ്പുറം ചെമ്മാട്ടെ മെഡിക്കല്‍ ഷോപ്പില്‍ മോഷണം നടത്തിയ പ്രതി 16വര്‍ഷത്തിന് ശേഷം പിടിയില്‍

തിരൂരങ്ങാടി: ചെമ്മാട് ടൗണില്‍ പ്രവര്‍ത്തിച്ചിരുന്ന അല്‍ നജ മെഡിക്കല്‍ സ്റ്റോര്‍ കുത്തിത്തുറന്ന് കളവ് നടത്തിയ കേസിലെ പ്രതിയെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. 16 വര്‍ഷത്തിനുശേഷമാണ് നിരവധി മോഷണക്കേസില്‍ പ്രതിയായ കോഴിക്കോട് ബാലുശ്ശേരി പൂനൂര്‍ സ്വദേശി വട്ടപ്പൊയില്‍ മുജീബ് റഹ്മാന്‍ (30) നെയാണ് പിടികൂടിയത്. 2005 ല്‍ ചെമ്മാട് ടൗണിലെ മെഡിക്കല്‍ സ്റ്റോറിന്റെ പൂട്ടുപൊളിച്ച് പണവും മറ്റും മോഷണം ചെയ്ത സംഭവത്തിലാണ് അറസ്റ്റു ചെയ്തത്. ഇയാളുടെ പേരില്‍ പൊന്നാനി, കല്‍പ്പകഞ്ചേരി, മഞ്ചേരി എന്നീ സ്റ്റേഷനിലും മറ്റും കളവ് കേസുകള്‍ ഉണ്ട്. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐ.പി.എസി നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ താനൂര്‍ ഡി.വൈ.എസ്.പി. മൂസ വള്ളിക്കാടന്‍, പരപ്പനങ്ങാടി ഇന്‍സ്പക്ടര്‍ ഹണി കെ ദാസ്, തിരൂരങ്ങാടി ഇന്‍സ്‌പെക്ടര്‍ സന്ദീപ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സലേഷ്, ജിനേഷ്, സബറുദ്ധീന്‍, അഭിമന്യു, ആല്‍ബിന്‍, വിപിന്‍ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

 

 

Sharing is caring!