ഹിന്ദുസ്ഥാൻ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ദേശീയ എക്സലൻസ് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു

ഹിന്ദുസ്ഥാൻ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ദേശീയ എക്സലൻസ് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു

കോട്ടക്കൽ: കേരളത്തിലെ കേന്ദ്ര സിലബസ് സ്കൂളുകളിൽ ആരംഭിച്ച ഹിന്ദുസ്ഥാൻ സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് ചുരുങ്ങിയ കാലംകൊണ്ട് സ്തുത്യർഹമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച് വിവിധ വിഭാഗങ്ങളിൽ ദേശീയ പുരസ്‌കാരങ്ങൾ കരസ്ഥമാക്കി. സംഘടനക്ക് ഈ വർഷത്തെ ചീഫ് സ്‌കൗട്ട് ട്രോഫി, കേരളത്തിലെ മൂന്ന് സ്കൂളുകൾക്ക് കൊച്ചി ഗ്രീറ്റ്സ് പബ്ലിക് സ്കൂളിനും, കാലടി ശ്രീ ശാരദ വിദ്യാലയത്തിനും മഞ്ചേരി ബെഞ്ച്മാർക്സ് ഇന്റർനാഷണൽ സ്കൂളിനും പ്രവർത്തന മികവിന് ദേശീയ എക്‌സലൻസ് പുരസ്‌കാരവും മുഖ്യ ഭാരവാഹികളായ എം അബ്ദുൽ നാസർ, എം ജൗഹർ, ഡോ. ദീപ ചന്ദ്രൻ എന്നിവർക്ക് മെഡൽ ഓഫ് മെറിറ്റും സംസ്ഥാന ഭാരവാഹികളായ ഒകെ മുഹമ്മദ്‌ സഹൽ ( ഇസ്‌ലാഹിയ കോട്ടക്കൽ)വി.കെ സാബിറ ( എംഎസ്എസ് കോഴിക്കോട് ) ടിഎ എബ്രഹാം( സെന്റ് സാവിയോ കാസർഗോഡ്) നിഷ സുധാകരൻ ( ഗുഡ്‌വിൽ പൂക്കോട്ടുംപാടം )സിഎം ശ്രീലിമ( ഹോളി ഗ്രേസ് മാള തൃശൂർ ) ശ്രീജ വർമ ( ശ്രീ ശാരദ കാലടി) പി. പി ജൗസീനാബി ( വിദ്യാനഗർ മലപ്പുറം )മിനി ചന്ദ്രൻ ( ഒലിവ് പേരാമ്പ്ര കോഴിക്കോട്) എന്നിവർക്ക് സ്‌കൗട്ട് ഗൈഡ്‌ വിഭാഗങ്ങളിൽ ദേശീയ മെഡലുകളും ലഭിച്ചു.

കേരളത്തിലെ ദേശീയ അവാർഡ്‌ ജേതാക്കളെ ആദരിക്കുന്നതിനായി കോട്ടക്കൽ ഇസ്‌ലാഹിയ പബ്ലിക് സ്കൂളിൽ വെച്ച് വിപുലമായ അവാർഡ്‌ദാന സമ്മേളനം സംഘടിപ്പിച്ചു പരിപാടികൾ ഇടി മുഹമ്മത് ബഷീർ എംപി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ചീഫ് കമ്മീഷണർ എം അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് വിദ്യാർത്ഥികൾ സാമൂഹ്യ പ്രവർത്തനങ്ങളിൽ വ്യാപ്രതരാവണമെന്നും സിബിഎസ്ഇ മേഖലയിൽ സ്‌കൗട്ട് പ്രവർത്തനം നടത്താൻ ഹിന്ദുസ്ഥാൻ സ്‌കൗട്ട് രൂപീകരിച്ചത് വിദ്യാർത്ഥികൾക്ക് ഒട്ടനവധി അവസരങ്ങൾ പ്രദാനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് സർവ്വകലാശാല വൈസ് ചാൻസലർ ഡോ. എംകെ ജയരാജ്‌ ദേശീയ അവാർഡ്‌കൾ വിതരണം ചെയ്തു. ഹിന്ദുസ്ഥാൻ സ്‌കൗട്ട് ആൻഡ് ഗൈഡ്‌ ദേശീയ ഓർഗനൈസിംഗ് കമ്മീഷണർ കിഷോർ സിങ് ചൗഹാൻ ജലശക്തി പ്രവർത്തന പുരോഗതി വിലയിരുത്തി പദ്ധതിക്കായി സംഘടിപ്പിച്ച സംസ്ഥാന ലോഗോ മത്സര വിജയി പൂക്കോട്ടുംപാടം ഗുഡ്‌വിൽ ഇംഗ്ലീഷ് സ്കൂളിലെ കെഎം ആലിയക്കുള്ള ക്യാഷ് അവാർഡും പ്രശംസാ പത്രവും വിതരണം ചെയ്തു . ജലശക്തി പദ്ധതി ലോഗോ കേരള ഗവർണർ ആരിഫ് മുഹമ്മത് ഖാൻ രാജ്ഭവനിൽ വെച്ച് ഇതിനകം പ്രകാശനം ചെയ്തിട്ടുണ്ട്. ഗാന്ധിജയന്തിയോടനുബന്ധിച്ചു നടത്തിയ ഗാന്ധിസ്മൃതി ഇംഗ്ലീഷ് പ്രസംഗ മത്സര വിജയികൾക്കുള്ള പുരസ്‌കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു .

സംസ്ഥാന സെക്രട്ടറി എം ജൗഹർ, സംസ്ഥാന ട്രഷറർ ഡോ. ദീപ ചന്ദ്രൻ, സംസ്ഥാന സ്കൗട്ട്സ് കമ്മീഷണർ കെ ഉണ്ണികൃഷ്ണൻ, ബെഞ്ച്മാർക്സ് സ്കൂൾ മാനേജിങ് ട്രസ്റ്റീ സിസി ഉസ്മാൻ എന്നിവരും മലപ്പുറം ജില്ലാ ഭാരവാഹികളായ പി ഹരിദാസ്, ഷംല യു സലീം, നിഷാ സുധാകരൻ, കോഴിക്കോട് ജില്ലാ കമ്മീഷണർ മോനി യോഹന്നാൻ ഇസ്‌ലാഹിയ സ്കൂൾ വൈസ് പ്രിൻസിപ്പൽ എസ് സ്മിത എന്നിവർ പ്രസംഗിച്ചുകേരളത്തിലെ കേന്ദ്ര സിലബസ് സ്കൂളുകളിൽ ആരംഭിച്ച ഹിന്ദുസ്ഥാൻ സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് ചുരുങ്ങിയ കാലംകൊണ്ട് സ്തുത്യർഹമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച് വിവിധ വിഭാഗങ്ങളിൽ ദേശീയ പുരസ്‌കാരങ്ങൾ കരസ്ഥമാക്കി.

സംഘടനക്ക് ഈ വർഷത്തെ ചീഫ് സ്‌കൗട്ട് ട്രോഫി, കേരളത്തിലെ മൂന്ന് സ്കൂളുകൾക്ക് കൊച്ചി ഗ്രീറ്റ്സ് പബ്ലിക് സ്കൂളിനും, കാലടി ശ്രീ ശാരദ വിദ്യാലയത്തിനും മഞ്ചേരി ബെഞ്ച്മാർക്സ് ഇന്റർനാഷണൽ സ്കൂളിനും പ്രവർത്തന മികവിന് ദേശീയ എക്‌സലൻസ് പുരസ്‌കാരവും മുഖ്യ ഭാരവാഹികളായ എം അബ്ദുൽ നാസർ, എം ജൗഹർ, ഡോ. ദീപ ചന്ദ്രൻ എന്നിവർക്ക് മെഡൽ ഓഫ് മെറിറ്റും സംസ്ഥാന ഭാരവാഹികളായ ഒകെ മുഹമ്മദ്‌ സഹൽ ( ഇസ്‌ലാഹിയ കോട്ടക്കൽ)വി.കെ സാബിറ ( എംഎസ്എസ് കോഴിക്കോട് ) ടിഎ എബ്രഹാം( സെന്റ് സാവിയോ കാസർഗോഡ്) നിഷ സുധാകരൻ ( ഗുഡ്‌വിൽ പൂക്കോട്ടുംപാടം )സിഎം ശ്രീലിമ( ഹോളി ഗ്രേസ് മാള തൃശൂർ ) ശ്രീജ വർമ ( ശ്രീ ശാരദ കാലടി) പി. പി ജൗസീനാബി ( വിദ്യാനഗർ മലപ്പുറം )മിനി ചന്ദ്രൻ ( ഒലിവ് പേരാമ്പ്ര കോഴിക്കോട്) എന്നിവർക്ക് സ്‌കൗട്ട് ഗൈഡ്‌ വിഭാഗങ്ങളിൽ ദേശീയ മെഡലുകളും ലഭിച്ചു.

കേരളത്തിലെ ദേശീയ അവാർഡ്‌ ജേതാക്കളെ ആദരിക്കുന്നതിനായി കോട്ടക്കൽ ഇസ്‌ലാഹിയ പബ്ലിക് സ്കൂളിൽ വെച്ച് വിപുലമായ അവാർഡ്‌ദാന സമ്മേളനം സംഘടിപ്പിച്ചു പരിപാടികൾ ഇടി മുഹമ്മത് ബഷീർ എംപി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ചീഫ് കമ്മീഷണർ എം അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് വിദ്യാർത്ഥികൾ സാമൂഹ്യ പ്രവർത്തനങ്ങളിൽ വ്യാപ്രതരാവണമെന്നും സിബിഎസ്ഇ മേഖലയിൽ സ്‌കൗട്ട് പ്രവർത്തനം നടത്താൻ ഹിന്ദുസ്ഥാൻ സ്‌കൗട്ട് രൂപീകരിച്ചത് വിദ്യാർത്ഥികൾക്ക് ഒട്ടനവധി അവസരങ്ങൾ പ്രദാനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് സർവ്വകലാശാല വൈസ് ചാൻസലർ ഡോ. എംകെ ജയരാജ്‌ ദേശീയ അവാർഡ്‌കൾ വിതരണം ചെയ്തു. ഹിന്ദുസ്ഥാൻ സ്‌കൗട്ട് ആൻഡ് ഗൈഡ്‌ ദേശീയ ഓർഗനൈസിംഗ് കമ്മീഷണർ കിഷോർ സിങ് ചൗഹാൻ ജലശക്തി പ്രവർത്തന പുരോഗതി വിലയിരുത്തി പദ്ധതിക്കായി സംഘടിപ്പിച്ച സംസ്ഥാന ലോഗോ മത്സര വിജയി പൂക്കോട്ടുംപാടം ഗുഡ്‌വിൽ ഇംഗ്ലീഷ് സ്കൂളിലെ കെഎം ആലിയക്കുള്ള ക്യാഷ് അവാർഡും പ്രശംസാ പത്രവും വിതരണം ചെയ്തു . ജലശക്തി പദ്ധതി ലോഗോ കേരള ഗവർണർ ആരിഫ് മുഹമ്മത് ഖാൻ രാജ്ഭവനിൽ വെച്ച് ഇതിനകം പ്രകാശനം ചെയ്തിട്ടുണ്ട്.

ഗാന്ധിജയന്തിയോടനുബന്ധിച്ചു നടത്തിയ ഗാന്ധിസ്മൃതി ഇംഗ്ലീഷ് പ്രസംഗ മത്സര വിജയികൾക്കുള്ള പുരസ്‌കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു . സംസ്ഥാന സെക്രട്ടറി എം ജൗഹർ, സംസ്ഥാന ട്രഷറർ ഡോ. ദീപ ചന്ദ്രൻ, സംസ്ഥാന സ്കൗട്ട്സ് കമ്മീഷണർ കെ ഉണ്ണികൃഷ്ണൻ, ബെഞ്ച്മാർക്സ് സ്കൂൾ മാനേജിങ് ട്രസ്റ്റീ സിസി ഉസ്മാൻ എന്നിവരും മലപ്പുറം ജില്ലാ ഭാരവാഹികളായ പി ഹരിദാസ്, ഷംല യു സലീം, നിഷാ സുധാകരൻ, കോഴിക്കോട് ജില്ലാ കമ്മീഷണർ മോനി യോഹന്നാൻ ഇസ്‌ലാഹിയ സ്കൂൾ വൈസ് പ്രിൻസിപ്പൽ എസ് സ്മിത എന്നിവർ പ്രസംഗിച്ചു

Sharing is caring!