മലപ്പുറം ഊരകത്ത് സായാഹ്ന സവാരി കഴിഞ്ഞെത്തിയ 28കാരി കുഴഞ്ഞു വീണു മരിച്ചു
മലപ്പുറം: സായാഹ്ന സവാരി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ യുവതി കുഴഞ്ഞു വീണു മരിച്ചു. ഊരകം കുന്നത്ത് ഏലാന്തിയില് വേണുഗോപാല്‍-ലക്ഷ്മി ദമ്പതികളുടെ മകളും വേങ്ങര പത്ത്മൂച്ചി കളവൂര്‍ കോതമംഗലത്ത് സൂരജിന്റെ ഭാര്യയുമായ ഐശ്വര്യ (28) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 5.30നാണ് സംഭവം. ഭര്‍തൃപിതാവിനൊപ്പം സായാഹ്ന സവാരി കഴിഞ്ഞ് വീട്ടിലെത്തിയ ഐശ്വര്യ കസേരയിലിരിക്കുകയായിരുന്ന ഭര്‍ത്താവിന്റെ ദേഹത്തേക്ക് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ വേങ്ങര നഴ്സിംഗ് ഹോമിലും തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. തിരൂരങ്ങാടി തഹസീല്‍ദാര്‍ ഉണ്ണികൃഷ്ണന് ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്കി. രണ്ടര വര്‍ഷം മുമ്പ് വിവാഹിതയായ ഐശ്വര്യക്ക് മക്കളില്ല.
RECENT NEWS
കോട്ടക്കൽ ചിനക്കലിൽ വാഹനാപകടത്തിൽ ഒമ്പതു വയസുകാരിക്ക് ദാരുണാന്ത്യം
കോട്ടക്കൽ: മലപ്പുറത്ത് വാഹനാപകടത്തില്‍ ഒന്‍പത് വയസുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം ചിനക്കല്‍ സ്വദേശി ഷാനാവാസിന്റെ മകള്‍ റീം ഷാനവാസ് ആണ് മരിച്ചത്. ഇന്ന് രാവിലെ കോട്ടക്കല്‍ പുത്തൂരില്‍ ആയിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി വാഹനങ്ങള്‍ക്കിടയിലേക്ക് [...]




