മലപ്പുറം ഊരകത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു
വേങ്ങര : റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു.ഊരകം പുത്തന്‍ പീടിക ഹസ്സന്‍ ഹാജി (72) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴായ്ച്ച രാവിലെ 10 ന് പുള്ളാപ്പീസില്‍ വെച്ച് ഉണ്ടായ അപകടത്തെ തുടര്‍ന്ന് കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിക്കെയാണ് മരിച്ചത്.സമസ്തയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. ഭാര്യ : ആയിഷ. മക്കള്‍ :പരേതയായ ഫാത്തിമ, റംല, മുസ്തഫ(ദുബൈ ), ആബിദ, സീനത്ത്, മുനീര്‍ (ദുബൈ ),അന്‍ഷീന, മുനവ്വര്‍. മരുമക്കള്‍ :അബ്ദുള്ള കൊടക്കല്ല്, ഫൈസല്‍ അരിമ്പ്ര, ഫള്ല്‍ മറ്റത്തൂര്‍, സുഹ്റാബി, സൗദാബി, സഹ് ല.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




