മലപ്പുറം ജില്ലയിലെ രോഗസ്ഥിരീകരണ നിരക്ക്
മലപ്പുറം ജില്ലയിലെ കോവിഡ് രോഗസ്ഥിരീകരണ നിരക്ക് (ടി.പി.ആര്) 4.43 ശതമാനമായി കുറഞ്ഞു. നവംബര്‍ ഒന്നിന് 7.08 ശതമാനമായിരുന്ന ടി.പി.ആര് നിരക്കാണ് 4.43 ലെത്തിയത്. വെള്ളിയാഴ്ച (നവംബര്‍ അഞ്ച്) 240 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 238 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ട് പേരുടെ വൈറസ് ഉറവിടം വ്യക്തമായിട്ടില്ല.
അതേസമയം ജില്ലയില്‍ വ്യാഴാഴ്ച വൈകീട്ട് വരെ 43.25 ലക്ഷത്തിലധികം ഡോസ് കോവിഡ് പ്രതിരോധ വാക്സിനാണ് വിതരണം ചെയ്തത്. 43,25,540 ഡോസ് കോവിഡ് പ്രതിരോധ വാക്സിന് വിതരണം ചെയ്തതില്‍ 29,17,815 പേര്‍ക്ക് ഒന്നാം ഡോസും 14,07,725 പേര്‍ക്ക് രണ്ട് ഡോസ് വാക്സിനുമാണ് നല്‍കിയത്.ഏതെങ്കിലും വിധത്തിലുള്ള കോവിഡ് രോഗ ലക്ഷണങ്ങളുള്ളവര്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്ട്രോള് സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലാതല കണ്ട്രോള് സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
RECENT NEWS
അൻവറിനെതിരെ രൂക്ഷ വിമർശനവുമായി എം വി ഗോവിന്ദൻ; പുതിയ പാർട്ടിയെന്നത് പ്രഖ്യാപനം മാത്രമായി
തിരുവനന്തപുരം: അൻവർ ഉന്നയിച്ച വിഷയങ്ങൾക്ക് അടിസ്ഥാനമില്ലെന്നും അൻവറിനെ നായകനാക്കി നാടകങ്ങൾ അരങ്ങേറിയെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആരോപണങ്ങൾ ചീട്ടുകൊട്ടാരം പോലെ തകർന്നു. പുതിയ പാർട്ടി എന്നത് പ്രഖ്യാപനം മാത്രമായി മാറി. [...]