പെരിന്തല്‍മണ്ണയില്‍നിന്ന് ലോറി മോഷ്ടിച്ച് രൂപംമാറ്റി കഞ്ചാവ് കടത്ത് കൂട്ടുപ്രതിയും പിടിയില്‍
മലപ്പുറം: ലോറികള്‍ മോഷ്ടിച്ച് രൂപമാറ്റം വരുത്തി കഞ്ചാവ് കടത്തിനുപയോഗിക്കുന്ന സംഘത്തിലെ കൂട്ടുപ്രതിയേയും പോലീസ് പിടികൂടി. ആഗസ്റ്റ് ഏഴിന് അര്‍ദ്ധരാത്രി പെരിന്തല്‍മണ്ണ സവിത തീയേറ്ററിന് സമീപം റോഡരികില്‍ നിറുത്തിയിട്ടിരുന്ന അശോക് ലെയ്ലാന്റ് ലോറി മോഷ്ടിച്ച കേസിലെ കൂട്ടുപ്രതിയായ കോയമ്പത്തൂര്‍ സുഗുണപുരം കുനിയപുതൂര് ആഷികാണ് ഇന്ന് (25) അറസ്റ്റിലായത്. രൂപ മാറ്റം വരുത്താന്‍ കോയമ്പത്തൂരിലെ വര്‍ക്ഷോപ്പില്‍ കൊടുത്ത ലോറി കണ്ടെടുത്തു.
മോഷണം പോയ ലോറി പ്രതികള്‍ രൂപ മാറ്റം വരുത്തുന്നതായി കൊടുത്ത കോയമ്പത്തൂരിലെ ഒരു വര്‍ക് ഷോപ്പില്‍ നിന്നും കണ്ടെടുത്തു. കഴിഞ്ഞ ആഗസ്റ്റ് ഏഴിനു അര്‍ദ്ധ രാത്രിയാണ് കേസിനാസ്പദായ സംഭവം. പെരിന്തല്‍മണ്ണ സവിത തീയ്യേറ്ററിന് സമീപം റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന അശോക് ലെയ്ലാന്റ് ലോറി മോഷണം പോയിരുന്നു. തുടര്‍ന്ന് പോലീസ് സമീപത്തുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും മുന്‍പ് ലോറി മോഷണ ക്കേസുകളില്‍ പ്രതിയായവരെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തില്‍ കൊയമ്പത്തൂര് മധുക്കര സ്വദേശി മുഹമ്മദ് ആഷിഖാണ് എന്ന് തിരിച്ചറിഞ്ഞു.തുടര്‍ന്ന് ആഷിക്കിനെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു.ഒഡീഷയില്‍ നിന്നും
കാറില്‍ ആഷിക് വരുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ആഷിഖിനെ യും കൂടെയുണ്ടായിരുന്ന നൗഫല്‍ @നാഗേന്ദ്രനേയും സി.ഐ.സുനില്‍ പുളിക്കല്‍, എസ്.ഐ സി.കെ.നൗഷാദ്, എന്നിവരടങ്ങുന്ന സംഘം കഴിഞ്ഞ ദിവസം പിന്തുടര്ന്ന് കൊയമ്പത്തൂര് സേലം ഹൈവേയില്‍ വച്ച് കസ്റ്റഡിയിലെടുത്ത് പെരിന്തല്‍മണ്ണ യിലെത്തിക്കുകയും കൂടുതല്‍ ചോദ്യം ചെയ്തതില്‍ പെരിന്തല്‍മണ്ണയില്‍ നിന്നും ലോറി മോഷണം നടത്തിയതായുംഒഡീഷയില് നിന്നും കേരളത്തിലേക്ക് വന്‍തോതില്‍ കഞ്ചാവ് കടത്തുന്ന ഇവരുള്‍പ്പെടുന്ന കഞ്ചാവുകടത്ത് സംഘത്തെകുറിചും പോലീസിന് സൂചന ലഭിചിരുന്നു. തുടര്‍ന്ന് ഒഡീഷയില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് സംഘത്തിലുള്‍പ്പെട്ട ഒരാള്‍ ലോറിയില്കഞ്ചാവുമായിവരുന്നുണ്ടെന്നും പ്രതികള്‍ ആ ലോറിയുടെ മുന്പില് എസ്കോര്‍ട്ടായി കാറില്‍ വരുന്ന വഴിയാണ് എന്നും മനസ്സിലായി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെരിന്തല്‍മണ്ണ കരിങ്കല്ലത്താണിയില്‍ വെച്ച് കഴിഞ്ഞ ദിവസം 205 കിലോ കഞ്ചാവ് സഹിതം മറ്റൊരു ലോറി പിടികൂടിയിരുന്നു . ഈ ലോറിയും മോഷ്ടിച്ചതാണോ എന്ന് അന്വേഷിച്ചു വരികയാണ്.കേരളത്തിലെയും തമിഴ്നാട്ടിലെയും പല സ്ഥലങ്ങളില്‍ നിന്നും മോഷണം നടത്തുന്ന ലോറികള്‍ കോയമ്പത്തൂരിലെ രഹസ്യകേന്ദ്രങ്ങളില്‍ വച്ച് രൂപമാറ്റം വരുത്തിയും വ്യാജ നമ്പര്‍ പ്ലേറ്റ് വച്ചും ഇത്തരത്തില്‍ കഞ്ചാവ് കടത്താനായി ഉപയോഗിക്കുന്നതാണ് പ്രതികളുടെ രീതി. കേരളം,തമിഴ്നാട് സംസ്ഥാനങ്ങളിലേക്ക് മോഷ്ടിച്ച ലോറികളില്‍ രൂപമാറ്റം വരുത്തി വന്‍തോതില്‍ കഞ്ചാവെത്തിച്ച് വില്പന നടത്തുന്ന കൊയമ്പത്തൂര് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തെകുറിച്ച് മലപ്പുറം ജില്ലാപോലീസ് മേധാവി സുജിത്ത് ദാസിന് രഹസ്യവിവരം ലഭിച്ചിരുന്നു.
ഈസംഘത്തിലുള്ളവരെ കേന്ദ്രീകരിച്ച് പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി എം.സന്തോഷ്കുമാര്‍,സിഐ.സുനില്‍ പുളിക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കൊയമ്പത്തൂര് മധുക്കര സ്വദേശി മുഹമ്മദ് ആഷിഖ്(25) , കുനിയംപുത്തൂര്‍ സ്വദേശി മുരുകേശന്(48), ആലുവ സ്വദേശി പുത്തന്മാളിയേക്കല് നൗഫല്‍ @ നാഗേന്ദ്രന് (48) എന്നിവരെ പെരിന്തല്‍മണ്ണ എസ്. ഐ. സി.കെ.നൗഷാദും സംഘവും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
തുടര്‍ന്ന് ലോറി മോഷണ കേസിലെ പ്രതിയായ ആഷിക്കിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതില്‍ പെരിന്തല്‍മണ്ണ യില്‍ നിന്നും മോഷണം നടത്തിയ ലോറി രൂപമാറ്റം വരുത്താനായി കോയമ്പത്തൂരില്‍ കൊടുത്തിട്ടുണ്ടെന്നും കൂട്ട് പ്രതിയെ കുറിച്ചും അറിവായി. തുടര്‍ന്ന് എസ് ഐ നൗഷാദിന്റെ നേതൃത്വത്തില്‍ ഉള്ള സംഘം കോയമ്പത്തൂരില്‍ എത്തി ലോറിയും കൂട്ട് പ്രതിയായ ആഷിഖ് വയസ്സ് 23 എന്നയാളെ യും കസ്റ്റഡിയില്‍ എടുത്തു.തുടര്‍ന്ന് ലോറിയും പ്രതിയെയും പെരിന്തല്‍മണ്ണയില്‍ എത്തിച്ചു .പ്രതിയെ തുടര്‍ന്ന് ചോദ്യം ചെയ്തതില്‍ കുറ്റം സമ്മതിച്ചു, കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത മുഹമ്മദ് ആശിക്കും ഒത്താണ് മോഷണം നടത്തിയത് എന്നും വ്യക്തമായി.
തുടര്‍ന്ന് പ്രതികളെ സംഭവ സ്ഥത്തും കോയമ്പത്തൂരും എത്തിച്ചു തെളിവെടുപ്പ് നടത്തി.സി.ഐ.സുനില്‍ പുളിക്കല്‍ ,എസ്.ഐ.സി.കെ.നൗഷാദ്, പ്രത്യേക അന്വേഷണ സംഘത്തിലെ എ എസ് ഐ അബ്ദുല്‍ സലീം , ഷിജു.പി.എസ് , ഷെജീര്‍, ,കബീര്‍,സുഭാഷ്,ഷാലു, എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു..
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]