പ്രശസ്ത സാഹിത്യകാരനും അദ്ധ്യാപകനുമായ പ്രൊഫ. പാലക്കീഴ് നാരായണന്‍ (81) അന്തരിച്ചു

പ്രശസ്ത സാഹിത്യകാരനും അദ്ധ്യാപകനുമായ പ്രൊഫ. പാലക്കീഴ് നാരായണന്‍ (81) അന്തരിച്ചു

പെരിന്തല്‍മണ്ണ: പ്രശസ്ത സാഹിത്യകാരനും അദ്ധ്യാപകനുമായ പ്രൊഫ. പാലക്കീഴ് നാരായണന്‍ (81) അന്തരിച്ചു. സംസ്‌കാരം നാളെ വൈകിട്ട് നാലിന് വീട്ടുവളപ്പില്‍ നടക്കും.വാര്‍ദ്ധ്യക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചെമ്മാണിയോടുള്ള വീട്ടില്‍ വിശ്രമത്തിലിരിക്കെ വെള്ളിയാഴ്ച രാവിലെ ഒമ്പതോടെയാണ് മരണം. കേരള സാഹിത്യ അക്കാദമിയുടെ 2019ലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഈ വര്‍ഷം ഫെബ്രുവരിയിലാണ് അദ്ദേഹം ഏറ്റുവാങ്ങിയത്.

1973 മുതല്‍ ഗ്രന്ഥശാലാ സംഘം സംസ്ഥാന കൗണ്‍സില്‍ അംഗം, 10 വര്‍ഷം ലൈബ്രറി കൗണ്‍സില്‍ സ്റ്റേറ്റ് എക്സി കുട്ടീവ് അംഗം, ഗ്രന്ഥാലോകം പത്രാധിപര്‍, പുകസ ജില്ലാ പ്രസിഡണ്ട്, സംസ്ഥാന കമ്മിറ്റി അംഗം തുടങ്ങി വിവിധ മേഖലകളിലും കഴിവ് തെളിയിച്ച വ്യക്തിയാണ് മേലാറ്റൂര്‍ ചെമ്മാണിയോട് സ്വദേശിയായ പ്രൊഫ.പാലക്കീഴ് നാരായണന്‍ .വിടി ഒരു ഇതിഹാസം ,കാള്‍ മാര്‍ക്‌സ് ,മുത്തശ്ശിക്ക് അരനൂറ്റാണ്ട് , ചെറുകാട് ഓര്‍മയും കാഴ്ചയും , ആനന്ദമഠം ,ചെറുകാട് പ്രതിഭയും സമുഹവും ,മഹാഭാരത കഥകള്‍, ഗ്രന്ഥാലോകത്തിന്റെ മുഖക്കുറിപ്പുകള്‍ തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്.

കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ പിഎന്‍ പണിക്കര്‍ പുരസ്‌ക്കാരം, ഐ വി ദാസ് പുരസ്‌ക്കാരം,
അക്കാഡമിയുടെ ഏറ്റവും നല്ല ലൈബ്രറി പ്രവര്‍ത്തകനുള്ള പുരസ്‌ക്കാരം, എന്നിവയും പാലക്കീഴിനെ തേടിയെത്തിയിട്ടുണ്ട്. സാഹിത്യ സാംസ്‌കാരിക മേഖലകളിലെ അദ്ദേഹത്തിന്റെ സംഭാവന കണിക്കിലെടുത്ത് കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരമാണ് അസാനമായി ലഭിച്ചത്.
ഭാര്യ: പി എം സാവിത്രി (റിട്ട. അധ്യാപിക. മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം, ജനാധിപത്യ മഹിള അസോസികേഷന്‍ ജില്ലാ കമ്മിറ്റി അംഗം എന്നി സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.)

 

Sharing is caring!