ഖത്തറില്‍ നടക്കുന്ന ഫിഫ വേള്‍ഡ് കപ്പിലേക്ക് മലപ്പുത്തെ 32വിദ്യാര്‍ത്ഥികള്‍

ഖത്തറില്‍ നടക്കുന്ന ഫിഫ വേള്‍ഡ് കപ്പിലേക്ക് മലപ്പുത്തെ 32വിദ്യാര്‍ത്ഥികള്‍

മലപ്പുറം: ഖത്തറില്‍ നടക്കുന്ന ഫിഫ വേള്‍ഡ് കപ്പിലേക്ക് മലപ്പുത്തെ 32വിദ്യാര്‍ത്ഥികള്‍. മലപ്പുറം ജില്ലയിലെ നിലമ്പൂരിലെ അമല്‍ കോളേജിലെ ഹോട്ടല്‍ ടൂറിസം മാനേജ്‌മെന്റ് അവസാന വര്‍ഷ വിദ്യാര്‍ഥികളാണ് ഖത്തറിലേക്ക് പുറപ്പെടാന്‍ ഒരുങ്ങുന്നത്.
32 വിദ്യാര്‍ത്ഥികള്‍ക്കാണ് ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായി ഇന്റര്‍നാഷണല്‍ എക്‌സ്‌പോഷന് അവസരം ലഭിചിരിക്കുന്നത്. രണ്ട് പെണ്‍കുട്ടികളടക്കം ചോക്കാട് നാല്പത് സെന്റ് ഗോത്രവര്‍ഗ ഊരിലെ നിതിനും സംഘത്തില്‍ ഉള്‍പ്പെടും. നിതിന്റെ മനസിലിപ്പോള്‍ ആഹ്‌ളാദത്തിന്റെ തിരയിളക്കമാണ്.
കാട് നാടായി കണ്ട നിതിന്‍ കേരളത്തിനപ്പുറം കണ്ടിട്ടില്ല. അപ്പോഴാണ് വിമാനം കയറി ഖത്തറിലേക്ക് പറക്കാന്‍ ഒരുങ്ങുന്നത്. സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയുന്നില്ല എന്ന് നിധിന്‍ പറയുന്നു.

നിലമ്പൂര്‍ ഇന്ദിരാഗാന്ധി റസിഡന്‍ഷ്യല്‍ സ്‌ക്കൂളില്‍ നിന്നും +2 പാസായ ശേഷമാണ് നിതിന്‍ അമല്‍കോളേജില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് തെരഞ്ഞെടുത്തത്. ഖത്തറിലെ പ്രമുഖ ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പായ ഖത്തര്‍ സ്റ്റാര്‍ സര്‍വീസുമായി ചേര്‍ന്നാണ് കോളേജിലെ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് ഖത്തറില്‍ ഇന്റേണല്‍ ഷിപ്പ്‌പ്രോഗ്രാം സംഘടിപ്പിക്കുന്നത്. വേള്‍ഡ് കപ്പിനെ അസിസ്റ്റ് ചെയ്യാനായി കേരളത്തില്‍ നിന്നും തെരഞ്ഞെടുത്ത ഏക കോളേജാണിതെന്നതും ശ്രദ്ധേയമാണ്.

തൊഴിലില്ലായ്മ രൂക്ഷമായ ഇന്നത്തെ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശത്ത് തൊഴില്‍ നല്‍കാനുതകുന്ന കോളേജിന്റെ പ്രയക്‌നം ഏറെ പ്രശംസയര്‍ഹിക്കുന്നതാണെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് എച്ച് ഒ ഡി ടി.ഷമീര്‍ ബാബു പറയുന്നു. ഈ മാസം 12 ന് ചെന്നൈയില്‍ നിന്നും ചാര്‍ട്ടേജ് ഫ്‌ലൈറ്റില്‍ വിദ്യാര്‍ത്ഥികള്‍ ഖത്തറിലേക്ക് യാത്രയാകും. ജനുവരി ആദ്യവാരത്തോടെ നാട്ടില്‍ മടങ്ങിയെത്തുന്ന സംഘം ഫിഫ വേള്‍ഡ് കപ്പിലും സാന്നിധ്യമായിക്കും. മറ്റു പ്രഫഷണല്‍ കോഴ്‌സുകളിലെന്നപോലെ കാടിന്റെ മക്കളെയും ഉത്തരവാദിത്വ ടൂറിസം മേഖലയിലേക്ക് കൈപ്പിടിച്ചുയര്‍ത്താന്‍ കിട്ടിയ അവസരം ആനന്ദദായകമാണെന്ന് അധ്യാപകന്‍ കൂടിയായ പ്രോഗ്രാം കോ ഓഡിനേറ്റര്‍ വി കെ ഹഫീസ് പറഞ്ഞു.

സാമൂഹികവും രാഷ്ട്രീയവും സാംസ്‌ക്കാരികവുമായ നിരവധി മാനങ്ങള്‍ ഇന്ന് ടൂറിസം ആന്റ് ഹോട്ടല്‍ മാനേജ്‌മെന്റിന് കൈവന്ന കാലത്താണ് അനന്തമായ ജോലി സാധ്യതകള്‍ വിദ്യാര്‍ത്ഥികള്‍ക്കായി അധികൃതര്‍ മലക്കെ തുറന്നിടുന്നത്. തേക്കിന്‍ പെരുമ വാഴും നാട്ടുഗ്രാമത്തിലെ യ്യൗവ്വനങ്ങള്‍ക്ക് പുത്തന്‍ ഭാവി കൊരുത്ത് മുന്നേറാനിത് അസുലഭ അവസരമായി വിലയിരുത്തപ്പെടുന്നു. സാധ്യതകള്‍ മുന്നില്‍ കണ്ടാവണം ഇത്തവണ 72 കുട്ടികളാണ് കോഴ്‌സിന് അഡ്മിഷന്‍ നേടിയത്.

 

Sharing is caring!