കിണറ്റില്‍ വീണ് മലപ്പുറത്തെ ഒന്നര വയസ്സുകാരി മരിച്ചു

കിണറ്റില്‍ വീണ് മലപ്പുറത്തെ ഒന്നര വയസ്സുകാരി മരിച്ചു

മലപ്പുറം: കുളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ കിണറ്റില്‍ വീണ മലപ്പുറത്തെ ഒന്നര വയസ്സുകാരി മരിച്ചു. മലപ്പുറം കല്‍പകഞ്ചേരി പറവന്നൂര്‍ കൊപ്പനക്കല്‍ മൊയ്തീന്‍കുട്ടി-ജലാലത്ത് ദമ്പതികളുടെ മകള്‍ നസ്‌റിയയാണ് മരിച്ചത്. കഴിഞ്ഞ 20നാണ് അപകടമുണ്ടായത്. തുടര്‍ന്ന് കോട്ടക്കല്‍ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സഹോദരങ്ങള്‍: ഷറിന്‍ ജഹാന്‍, ലാമിയ, മൊയ്തീന്‍

 

Sharing is caring!